Kerala

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മൂന്ന് വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി

Posted on

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മൂന്ന് വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. രണ്ട്, മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മർദനമേറ്റത്.

മർദനത്തിൽ കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റെന്നും രക്തസ്രാവമുണ്ടായെന്നും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ വസ്ത്രം മാറുന്നതിനിടെയാണ് ശരീരത്തിലെ മർദനപ്പാടുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കുട്ടികളോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് സ്കൂളിലെ താൽക്കാലിക അധ്യാപകനാണ് മർദിച്ചതെന്ന് അറിയുന്നത്. പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ കുട്ടികളെ മർദിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version