ചക്കാമ്പുഴ ലോരേത്തു മാതാപ്പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ - Kottayam Media

Kottayam

ചക്കാമ്പുഴ ലോരേത്തു മാതാപ്പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ

Posted on

കോട്ടയം :ചക്കാമ്പുഴ: ചരിത്ര പ്രസിദ്ധമായ ചക്കാമ്പുഴ ലോരേത്തുമാതാവിന്റെ പള്ളിയിൽ തിരുനാളിന് വെള്ളിയാഴ്ച്ച കൊടിയേറും. പ്രധാന തിരുനാൾ ദിനമായ 14 ന് വൈകുന്നേരം 4.30 തിന് ളാലം പുത്തൻ പള്ളി അസിസ്റ്റന്റ് വികാരി ഫാ മാത്യു വെണ്ണായിപ്പിള്ളി അഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും.രാമപുരം മാർ അഗസ്തീനോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ റവ.ഫാ ജോസഫ് അലഞ്ചേരി തിരുനാൾ സന്ദേശം നൽക്കും .

തുടർന്ന് വൈകുന്നേരം 6 ന് ചക്കാമ്പുഴ കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം നടക്കും. ശനിയാഴ്ച്ച വൈകുന്നേരം 4.30 തിന് റവ ഡോ തോമസ് പുന്നത്താനത്തിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ജപമാല പ്രദക്ഷിണവും നടക്കും.

മരിച്ചവരുടെ ഓർമ്മയാചരിക്കുന്ന വെള്ളിയാഴ്ച്ച കോടിയേറ്റിനു ശേഷം റവ ഫാ ജുഡീഷ് മണ്ഡപത്തിൽ വി.സി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും . വൈകിട്ട് 7 ന് മുവാറ്റുപുഴ എയ്ഞ്ചൽ വോയിസ്സ് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കുമെന്ന് ഇടവക വികാരി റവ ഫാ . ജോസഫ് വെട്ടത്തേൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version