Kerala

അവശ നിലയിൽ കണ്ട വയോധികനെ ആംബുലൻസ് ഡ്രൈവർമാരും ,നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി

Posted on

പാലായിൽ നിർമ്മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിൽ അവശ നിലയിൽ കണ്ട വയോധികനെ ആംബുലൻസ് ഡ്രൈവർമാരും നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി .പാലായിലും പരിസര പ്രദേശങ്ങളിലും ചെറിയ ജോലികൾ ചെയ്തു ജീവിച്ചിരുന്ന ഇയാളെ അവശനിലയിൽ നിർമ്മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിലാണ് കണ്ടെത്തിയത് .

തുടർന്ന് ആംബുലൻസ് ഡ്രൈവർമാർ അനൂപിന്റെ നേതൃത്വത്തിൽ  മേൽ അധികാരികളെ അറിയിക്കുകയായിരുന്നു .ജില്ലാ കളക്ടർ ; . കോട്ടയം സോഷ്യൽ വെൽഫയർ ഓഫീസർ;പാലാ ജനറ ആശുപത്രി സൂപ്രണ്ട് അഭിലാഷ് എന്നിവരെ അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദ്ദേശ പ്രകാരം , ;ആംബുലർസ് ഡ്രൈവർമാരായ അനൂപ്(നിയമ വിദ്യാർത്ഥി) ; ഷാജി പാലാ ആശുപത്രി ജീവനക്കാരനായ  പ്രശാന്ത് സമിപ പ്രദേശത്ത കടകളിലെ ജോലിക്കാർ പ്രശാന്ത് മിറർ എന്നിവരുടെ സഹായത്തോടെ പാലാ ജനറൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി വയോധികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് .അവസരത്തിനൊത്തുയർന്ന ആംബുലൻസ് ജീവനക്കാരെയും ,നാട്ടുകാരെയും ആശുപത്രി ജീവനക്കാർ അഭിന്ദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version