Kerala

പാലായിൽ പെരുമ്പാമ്പ് മേള :മുൻസിപ്പൽ ആഫീസിനു സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി കൗൺസിലർ ടോണി തൈപ്പറമ്പിൽ

Posted on

പാലാ :പാലായിൽ പെരുമ്പാമ്പുകളുടെ പെരുമഴക്കാലം.24 മണിക്കൂറിനുള്ളിൽ രണ്ടു പെരുമ്പാമ്പുകളെയാണ് ജോസഫ് പാലാ പിടി കൂടിയത്.വനം വകുപ്പ് അംഗീകരിച്ച സർപ്പ ഫ്രൂപ് അംഗമാണ് ജോസഫ് പാലാ.ആദ്യ പെരുമ്പാമ്പിനെ ഇന്നലെ രാത്രി പൊൻകുന്നം പാലത്തിനു സമീപം വച്ച് പിടികൂടിയപ്പോൾ ചെയർപേഴ്‌സൺ മായാ രാഹുലും സമീപത്തുണ്ടായിരുന്നു .

ഇന്ന് രാവിലെ രണ്ടാമത്തെ പെരുമ്പാമ്പിനെ പിടി കൂടിയപ്പോൾ സഹായത്തിനായി കൗൺസിലറും പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടോണി തൈപ്പറമ്പിലും കൂടെയുണ്ടായിരുന്നു .പെരുമ്പാമ്പിനെ നീളമുള്ള സഞ്ചിയിൽ കയറ്റുന്ന ജോലിയാണ്  ടോണി തൈപ്പറമ്പൻ ഏറ്റെടുത്തത്.ജോസഫ് പാലായോടൊപ്പം മുൻസിപ്പൽ ജീവനക്കാരും കാഴ്ച കാണാൻ എത്തിയിരുന്നു .

വാർഡിലെയും പാലായിലെയും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ടോണി തൈപ്പറമ്പിൽ രാവിലെയുള്ള നാദാര്ഥത്തിനിടയിലാണ് സംഭവം അറിഞ്ഞത് ഉടനെ തന്നെ ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചു ശേഷം പെരുമ്പാമ്പിനെ പിടി കൂടാനായി ജോസഫ് പാലായോടൊപ്പം കൂടുകയായിരുന്നു .ഈ കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് ചെത്തിമറ്റം വാർഡിലെ ജനങ്ങൾക്കായി സമാനതകളില്ലാത്ത പ്രവർത്തനമാണ് ടോണി കാഴ്ച വച്ചത്.അത് ഒരു യോഗത്തിൽ വച്ച് അംഗനവാടി ടീച്ചർ തന്നെ അഭിനന്ദിക്കുകയുണ്ടായി .

പാലാ മുനിസിപ്പാലിറ്റിയിൽ 16 നു നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ ടോണി തൈപ്പറമ്പിലും ഒരു സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട് .ഏറെ ജനകീയ ബന്ധമുള്ള ടോണിക്ക് ഇത്തരത്തിലൊക്കെയേ പെരുമാറാൻ അറിയൂ .ജനകീയ ആവശ്യങ്ങൾക്ക് കാത്‌  കൊടുക്കുമ്പോൾ മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾ മറക്കും .ആ ജനകീയതയ്ക്കാണ് നാട്ടുകാർ സപ്പോർട്ട് നൽകിയതും ,  പെരുമ്പാമ്പിനെ പിടികൂടിയ ടോണി തൈപ്പറമ്പിൽ ഇനി വൈസ് ചെയർമാൻ സ്ഥാനവും പിടികൂടുമോ എന്നാണിപ്പോൾ നാട്ടിലെ സംസാരം .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version