Kerala
വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എം ഏറ്റെടുക്കന്നതിന് പകരം തർക്കം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കും – ബിജു പാലുപ്പടവൻ നഗര വികസന മുന്നണി കൺവീനർ
വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എം ഏറ്റെടുക്കന്നതിന് പകരം തർക്കം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കും – ബിജു പാലുപ്പടവൻ
നഗര വികസന മുന്നണി കൺവീനർ .വൈസ് ചെയർമാൻ സ്ഥാനത്തിന് വേണ്ടി കൗൺസിലർമാരായ റ്റോണി തൈപറമ്പനും ബിജു മാത്യുസും അവകാശവാദം ഉന്നയിച്ചിട്ടുണ്ടന്നും പക്ഷെ ഒരു ഏകകണ്ഠ അഭിപ്രായത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ പറഞ്ഞു.ചെയർപേഴ്സൻ്റെ അഭാവത്തിൽ മാത്രം റോൾ ഉള്ള ഒരു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്രമാണ് വൈസ് ചെയർമാൻ സ്ഥാനം. അതു കൊണ്ട് ഈ തർക്കം നഗരസഭാ മുന്നണിയുടെ ഭരണത്തെ ഒരു തരത്തിലും ബാധിക്കില്ലയെന്നും ബിജു പാലുപ്പടവൻ പറഞ്ഞു.
ദിയാ ബിനു ചെയർപേഴ്സൺ ആയിരുന്നപ്പോൾ UDF വൈസ് ചെയർപേഴ്സൺ ഒഴിച്ച് കമ്മറ്റിയിലെ ബാക്കി 4 അംഗങ്ങളും LDF ആയിരുന്നു. ഇപ്പോഴും ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ ഇതേ സ്ഥിതിയാണ്. അതു കൊണ്ട് വൈസ് ചെയർമാൻ ആരായാലും ഭരണത്തെ ബാധിക്കില്ല.പക്ഷെ പദവി അഗ്രഹിക്കുന്നതിൽ ആരെയും തെറ്റ് പറയാനും പറ്റില്ല. കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്താലും ഇല്ലെങ്കിലും ഭരണത്തിൽ പങ്കാളിയല്ലയെന്ന് ഇനി പറയാൻ പറ്റില്ല. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കേരളാ കോൺഗ്രസ് എം പ്രതിനിധിയാണ്.ഒരു സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാണി.സി.കാപ്പൻ്റെ പ്രതിനിധിയും ഒരു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് ഗ്രൂപ്പ് പ്രതിനിധിയുമാണ്. അവരെ മാറ്റാൻ നിലവിൽ സാധിക്കില്ല. കൗൺസിലിലെ ഭൂരിപക്ഷം മാത്രമാണ് ഭരണം മുന്നോട്ട് പോകുന്നത്. അതു കൊണ്ട് വൈസ് ചെയർമാൻ ആരായാലും അതിൻ്റെ പേരിൽ ഭരണത്തിൽ പ്രശ്നം ഉണ്ടാവില്ല. നഗരസഭ മുന്നണിക്ക് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ട്.നഗരസഭയുടെ പ്രോജക്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിവിധ ചെയർപേഴ്സൺമാരോട് ചേർന്ന് യാതൊരു അഭിപ്രായ വ്യത്യാസം കൂടാതെ കഴിഞ്ഞ 20 വർഷമായി നഗരസഭാ ഭരണത്തിൽ ഇടപെടുന്ന എനിക്ക് ഇതുവരെ ഒരു സ്ഥാനമാനങ്ങളും ലഭിച്ചിട്ടില്ല.
അതിൻ്റെ പേരിൽ തർക്കം ഉണ്ടാക്കിയിട്ടുമില്ല. തുടർന്നും ഈ ഭരണം കഴിയുന്നതു പോലെ മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ തൻ്റെ മുഴുവൻ സമയ പ്രവർത്തനം ആവശ്യമാണന്ന് തനിക്കറിയാമെന്നും പോരായ്മകൾ വരാതെ ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെ കൂടെ ഉത്തരവാദിത്യം ആയി മാറിയെന്നും നഗരസഭയിൽ 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡർ കൂടിയായ ബിജു പാലുപ്പടവൻ പറഞ്ഞു. പക്ഷെ പദവിയേക്കാൾ ഉപരി നഗരസഭയുടെ താല്പര്യത്തിനായുള്ള കൂട്ടായ്മക്ക് വേണ്ടിയാണ് താൻ ശ്രമിക്കുന്നതെന്നും അത് പൂർണ്ണമായി വിജയിക്കുമെന്നോ ,പരാജയപ്പെടുമേന്നോ അഹങ്കാരം പറയാൻ താൻ തയ്യാറല്ലന്നും അദ്ദേഹം പറഞ്ഞു. ഏതായാലും മുൻപ് സൂചിപ്പിച്ചതു പോലെ കേരളാ കോൺഗ്രസ് എം അതിനായി പരമാവധി വീട്ടുവീഴ്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പദവിയേക്കാൾ കഴിഞ്ഞകാലങ്ങളിലും തുടർന്നും താൻ മുൻഗണന നൽകുന്നത് അതിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ കൗൺസിലിൻ്റെ ആരംഭത്തിൽ സ്വതന്ത്രരുമായി കൂട്ടം ചേർന്ന് അവർക്ക് ചെയർപേഴ്സും തനിക്ക് വൈസ് ചെയർമാനും എന്ന ഫോർമുല അവർ നേരിട്ടല്ലാതെ സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട നേതാവ് ഉൾപ്പെട്ട ദൂതൻമാർ വഴി സമീപിച്ചിരുന്നെങ്കിലും അങ്ങനെ പോയാൽ ഭരണം അധികനാൾ മുന്നോട്ട് പോകില്ലായെന്ന് അന്നേ അറിയാമായിരുന്നതുകൊണ്ട് അത് വേണ്ടയെന്ന് ഉറച്ച നിലപാട് എടുത്തത് താൻ തന്നെയായിരുന്നുവെന്നും പാർട്ടി നേത്വത്വം തനിക്ക് അതിന് പൂർണ്ണ പിന്തുണ നൽ കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്നിൽ പദവി മോഹം കയറിയിരുന്നെങ്കിൽ നിലവിലുള്ള സാഹചര്യങ്ങൾ ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ നീതിക്കുവേണ്ടിയുള്ള പോരാട്ട ത്തിൽ പിന്തുണച്ചവരോടും പാലാക്കാരോടും 2 കാര്യങ്ങളാണ് ഞങ്ങൾ പറഞ്ഞത്. ഒന്ന് – അവിശ്വാസത്തിന് ശേഷം വളഞ്ഞ വഴിയിലൂടെ സ്ഥാനമാനങൾ പിടിക്കില്ലയെന്ന്. അവരിൽ നിന്ന് ഭൂരിപക്ഷ ഭി പ്രാ യ പ്രകാരം ഒരാളെ നിശ്ചയിച്ച് കഴിയുമ്പോൾ ഞങ്ങൾ പാർലമെൻ്റി പാർട്ടി കൂടി അത് അംഗീകരിക്കുമെന്ന് .മായാ രാഹുലിനെ അവർ അറിയിച്ചു.അത് ഞങ്ങൾ അംഗീകരിച്ചു. വൈസ് ചെയർമാൻ സ്ഥാനത്തിൻ്റെ കാര്യത്തിലും ഇതേ നടപടി സ്വീകരിക്കും. പിന്നെ പാലാ അനാഥമാകില്ലയെന്നും പറഞ്ഞിരുന്നു.വൈസ് ചെയർമാൻ സ്ഥാനം ഞാൻ ആരോടും ചോദിച്ചിട്ടില്ലയെന്നും തുടർന്നും ചോദിക്കില്ലായെന്നും ബിജു പാലുപ്പടവൻ ഉറപ്പിച്ച് പറഞ്ഞു.