Kottayam
പാലാ നഗരസഭ :16 ന് വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് :ടോണി തൈപ്പറമ്പിലും ;ബിജു മാത്യൂസും നേർക്ക് നേർ പോരാട്ടം
പാലാ :പാലാ നഗരസഭയിൽ വീണ്ടും ഒരു ഏറ്റുമുട്ടൽ അനിവാര്യമാകുന്നു .സെപ്തംബർ 16 നാണു വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പ് .ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ന് രാവിലെ നഗരസഭാ സെക്രട്ടറിക്ക് ലഭിച്ചു .എൽ ഡി എഫ് എന്ന പേര് മാറ്റി നഗര വികസന മുന്നണിയായാണ് എൽ ഡി എഫ് മത്സരിക്കുന്നത് .പഴയ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് നഗര വികസന മുന്നണിയുടെ കൺവീനർ.
നഗര വികസന മുന്നണിയെ സംബന്ധിച്ചിടത്തോളം വൈസ് ചെയർമാൻ ആരാവും എന്നതിൽ ഇപ്പോൾ വലിയ സംഘർഷം രൂപം കൊള്ളുകയാണ്.മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ടോണി തൈപ്പറമ്പിലും ,ഭരണ മുന്നണിയിൽ തന്നെയുള്ള ബിജു മാത്യൂസും തമ്മിലാണ് ഇപ്പോൾ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ളത് .പത്തംഗങ്ങളുള്ള കേരളാ കോൺഗ്രസിന്റെ തീരുമാനമാണ് ഇതിൽ നിർണ്ണായകമാവുന്നത്.
ബിജു മാത്യൂസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നാവാണ് അദ്ദേഹത്തിന്റെ പ്രധാന ശത്രു.വേറെഎതൊരാളും വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ അദ്ദേഹം സ്വന്തം നാവു കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്നുണ്ട് .പ്രധാന പ്രശ്നങ്ങളിൽ ചാനലുകാരെ കാണുമ്പോൾ അദ്ദേഹം വരുത്തി വയ്ക്കുന്ന വിവരക്കേടുകൾക്ക് നഗര വികസന മുന്നണി മൊത്തത്തിൽ പ്രതിസന്ധിയിൽ ആവുകയാണ് പതിവ്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഡി സി സി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകൾ കൂടെയുള്ള എല്ലാവരെയും വെട്ടിലാക്കുന്നതായിരുന്നു .
കൂടാതെ അരമനയെയും അദ്ദേഹം തന്റെ കാര്യ സാധ്യത്തിനായി വലിച്ചിഴയ്ക്കുന്നുണ്ട് .എന്നാൽ അരമയുടെ വക്താവായി ആരെയും നിയമിച്ചിട്ടില്ലെന്നാണ് കോട്ടയം മീഡിയയുടെ അന്വേഷണത്തിൽ അറിയുവാൻ കഴിഞ്ഞിട്ടുള്ളത് .പാലാ അരമന ഇക്കാര്യത്തിൽ നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് .അരമനയെ ഇക്കാര്യത്തിലേക്കു വലിച്ചിഴയ്ക്കുന്നതിൽ അവരും വിപ്രതിപത്തി അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം .ഉടനെ തന്നെ നഗര വികസന മുന്നണി യോഗം കൂടി സമവായത്തിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ .
എന്നാൽ ടോണി തപ്പറമ്പനും ,ബിജു മാത്യൂസും വൈസ് ചെയർമാൻ സ്ഥാനത്തിനായി ആഗ്രഹ പ്രകടനം നടത്തുമ്പോൾ വെട്ടിലാവുന്നത് ചെയർപേഴ്‌സൺ മായാ രാഹുലും ;വിമത പക്ഷത്തെ രജിതാ പ്രകാശുമാണ് .ആരെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന വിഷമ ഘട്ടത്തിലാണ് ഇരുവരും .ഇരു കൂട്ടരും വേണ്ടപ്പെട്ടവർ തന്നെയെന്നുള്ളതാണ് ഇവരുടെ കാതലായ പ്രശ്നം .ഇതിനിടെ സ്വതന്ത്ര മുന്നണിയും അഭിപ്രായങ്ങൾ പലതും പറയുന്നുണ്ടെങ്കിലും ആരും മുഖ വിലയ്ക്ക് എടുക്കുന്നില്ല .അവർക്ക് തീർക്കേണ്ടവരുടെ ലിസ്റ്റ് ഓരോ മാസം കഴിയുമ്പോളും നീണ്ടു പോകുന്നതല്ലാതെ ലിസ്റ്റിനൊരു അന്ത്യം വരുന്ന മട്ടില്ല .
ഇപ്പോൾ തന്നെ രജിത പ്രകാശിന് ഒരു ലൈസൻസില്ലാത്ത ഹോട്ടൽ ഉണ്ടെന്നാണ് പുതിയ കണ്ടു പിടുത്തം .ഊമ കത്തുകളുടെ രാജകുമാരൻ ഊമക്കത്തുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.പക്ഷെ ഡ്രൈവർമാരുടെ ഭാഷയിൽ പറഞ്ഞാൽ ക്ലച്ച് പിടിക്കുന്നില്ലായെന്നുള്ളതാണ് ഇപ്പോൾ കണ്ടു വരുന്നത് .എന്നിരുന്നാലും തങ്ങൾ ഇവിടെ ശക്തമായിട്ടുണ്ടെന്നു കാണിക്കുവാനുള്ള ത്രപ്പാടിലാണ് സ്വതന്ത്ര മുന്നണി.കൗൺസിൽ യോഗത്തിൽ നേപ്പാളിലെ പ്രളയ ജലം പോലെ ആഞ്ഞടിക്കുമെന്നാണ് കൂടെ കൂടെ അവർ മൊഴിയുന്നത്.