Kerala

പോലീസും ;എക്സൈസും ചേർന്നുള്ള പരിശോധനയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി

Posted on

കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. കമ്മാളൻകുന്നിൽ ഇന്നലെ രാത്രിയായിരുന്നു പൊലീസ്-എക്സൈസ് സംയുക്ത പരിശോധന. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽനിന്നാണ് വിദേശമദ്യവും വെടിയുണ്ടകളും കണ്ടെത്തിയത്. വീട് കേന്ദ്രീകരിച്ച് സംശയകരമായ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസും എക്സൈസ് റേഞ്ച് സംഘവും പരിശോധന നടത്തിയത്.

അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് സംഘം പരിശോധന നടത്തിയത്. 63 കുപ്പി വിദേശമദ്യം എക്സൈസും 70 വെടിയുണ്ടകൾ പൊലീസും കസ്റ്റഡിയിലെടുത്തു. വലിയ തോക്കുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയതെന്നാണ് വിവരം. എന്നാൽ വീട്ടിനുള്ളിൽനിന്ന് തോക്ക് കണ്ടെത്തിയിട്ടില്ല. വീട്ടുടമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വെടിയുണ്ടകളും വിദേശമദ്യവും എവിടെനിന്ന് വാങ്ങിയതെന്നും എന്തിനുവേണ്ടിയാണ് സൂക്ഷിച്ചതെന്നുമാണ് പ്രധാനമായും ചോദ്യംചെയ്യുന്നത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം മൊഴി രേഖപ്പെടുത്തി അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version