Sports

നീലക്കുപ്പായത്തിൽ ഇനി മായാ ജാലമില്ല ;കാൽ പന്തിനെ കിസ്സ് ചെയ്യാൻ മെസ്സിയിനിയില്ല ;പടിയിറങ്ങി പന്തിലെ പകരംവെക്കാനില്ലാത്ത രാജാവ്

Posted on

അർജന്റീനയുടെ സുവർണ്ണ നായകൻ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിട പറഞ്ഞു.ആധുനിക ഫുട്ബോളിലെ ഇതിഹാസതാരം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിനായി ഇനി കളത്തിലിറങ്ങില്ല.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താൻ ഔദ്യോഗികമായി പടിയിറങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തുന്നതാണ് അർജന്റീനയുടെ പ്രിയപ്പെട്ട നായകന്റെ ഈ തീരുമാനം. അർജന്റീനയുടെ കുപ്പായത്തിൽ രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സമാനതകളില്ലാത്ത കരിയറിനാണ് ഇതിലൂടെ വിരാമമാകുന്നത്.

പക്ഷേ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിന് മുൻപും ഞാൻ എന്റെ എല്ലാം ടീമിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു. ഈ ജഴ്‌സിക്കായി ഞാൻ എപ്പോഴും പോരാടുകയും എന്റെ എല്ലാം നൽകുകയും ചെയ്തിട്ടുണ്ട്; നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്ബോളിലൂടെ നിങ്ങളെല്ലാവരും അർജന്റീനക്കാരാണെന്ന് ഓർത്ത് അഭിമാനിക്കാൻ ഇടയാക്കാനും വേണ്ടിയായിരുന്നു അത്.’’– മെസ്സി എക്സിൽ കുറിച്ച വാക്കുകൾ

 

അർജന്റീനയിലെ റൊസാരിയോയിൽ 1987 ജൂൺ 24-നാണ് ലയണൽ ആന്ദ്രേസ് മെസ്സി ജനിച്ചത്. അഞ്ച് വയസ്സുള്ളപ്പോൾ പ്രാദേശിക ക്ലബായ ഗ്രാൻഡോലിയയിലൂടെയാണ് അദ്ദേഹം ഫുട്ബോൾ കളിച്ച് തുടങ്ങിയത്. പിന്നീട് റൊസാരിയോയിലെ പ്രശസ്തമായ അർജന്റീന ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ യൂട്യൂബ്/യൂത്ത് അക്കാദമിയിൽ ചേർന്നു. എന്നാൽ തന്റെ പതിനൊന്നാം വയസ്സിൽ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഹോർമോൺ സംബന്ധമായ രോഗാവസ്ഥ (Growth hormone deficiency) അദ്ദേഹത്തിന് പിടിപെട്ടു. തുടർചികിത്സയ്ക്കുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ മെസ്സിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ചികിത്സാ ചെലവുകൾ ഏറ്റെടുക്കുന്നതും സ്പെയിനിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തുന്നതും.

ബാഴ്സലോണയുടെ പ്രശസ്തമായ ‘ലാ മാസിയ’ അക്കാദമിയിലൂടെ വളർന്നുവന്ന മെസ്സി, പിന്നീട് ലോക ഫുട്ബോളിലെ സമാനതകളില്ലാത്ത പ്രതിഭയായി മാറി.
207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പിക്സിൽ സ്വർണം, 2021, 2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version