Kerala

താന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമ്പോള്‍ ജനിക്കാത്ത ജില്ലാ സെക്രട്ടറിയാണ് തന്നെയിപ്പോള്‍ വിമര്‍ശിക്കുന്നതെന്ന് ടി കെ ഗോവിന്ദന്‍ എം എൽ എ

Posted on

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍. താന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമ്പോള്‍ ജനിക്കാത്ത ജില്ലാ സെക്രട്ടറിയാണ് തന്നെയിപ്പോള്‍ വിമര്‍ശിക്കുന്നതെന്ന് ടി കെ ഗോവിന്ദന്‍ പരിഹസിച്ചു. കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നു. അവര്‍ക്ക് മറുപടി നല്‍കാനറിയാമെന്നും ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു.

കെ കെ രാഗേഷിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതികരണം. വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും കുട്ടിത്തമായേ കാണുന്നുള്ളൂ എന്നും പറഞ്ഞ ഗോവിന്ദന്‍, ഇക്കാര്യത്തില്‍ അടുത്ത ദിവസം കണ്ണൂരില്‍ മറുപടി പറയുമെന്നും വ്യക്തമാക്കി.

തളിപ്പറമ്പിൽ സിപിഐഎം സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ടി കെ ജിവിന്ദൻ എം എൽ എ ആയതിന്റെ കാരണത്തിൽ ടി കെ ഗോവിന്ദൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് കെ കെ രാഗേഷ് ആരോപണം ഉന്നയിച്ചിരുന്നു .കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയും ,പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയുമായി തുടർന്നാലെ കോൺഗ്രസിന് ഗുണമുണ്ടാകൂ എന്നാണ് മന്ത്രി കെ മുരളീധരൻ ഇതിനെ സംബന്ധിച്ച് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം പിണറായി വിജയൻ ടി കെ ഗോവിന്ദൻ പാർട്ടി വിരുദ്ധ ശക്തികളുടെ കോടാലികൈ ആയെന്നു പയ്യന്നൂരിലെ പൊതു യോഗത്തിൽ വിമർശിച്ചെങ്കിലും സദസിൽ നിന്നും ആരും കൈയ്യടിച്ചില്ല .പ്രവർത്തകർ നിർവികാരതയോടെ പ്രസംഗം കേട്ടിരിക്കുക മാത്രമാണ് ചെയ്‌തത്‌.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version