Kerala
ഇഎസ്ഐ;സർവകക്ഷി യോഗവും പ്രത്യേക നിയമസഭാ സമ്മേളനവും അടിയന്തരമായി വിളിക്കണം: ജോസ് കെ മാണി
കോഴഞ്ചേരി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യുന്നതിന് സർവകക്ഷിയോഗവും അടിയന്തര നിയമസഭ സമ്മേളനവും വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 7 ജില്ലകളിലായി 25 ലക്ഷം ആളുകളെ ബാധിക്കുന്ന വിഷയമാണിത്.60 ദിവസങ്ങൾക്കകം വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണ്. എന്നാൽ വിജ്ഞാപനം ഇറങ്ങിയിട്ട് ഇപ്പോൾ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.ഇനി 25 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൻ്റെ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരള കോൺഗ്രസ് എം ൻ്റെ ആവശ്യം പരിഗണിച്ച് പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറക്കണമെന്ന നിർദ്ദേശമാണ് കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്.
കേരളത്തിൻ്റെ വനവിസ്തൃതി 11000 കിലോമീറ്ററാണ്.54%വനാവരണവും സംസ്ഥാനത്തുണ്ട്.കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂവിസ്തൃതിയുടെ കുറവും പരിഗണിച്ച് സംസ്ഥാനത്ത് ഇ ഭൂവിസ്തൃതിയുടെ ഐ മേഖല വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്നതാണ് കേരള കോൺഗ്രസ് എം നിലപാട്.കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം ഇറക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് എം പത്തനംതിട്ടജില്ല ഏകദിന ക്യാമ്പ് കോഴഞ്ചേരി മാരാമൺ റിട്രീറ്റ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡൻറ് സജി അലക്സിന്റെ അധ്യക്ഷതയിൽ മുൻ എംഎൽഎമാരായ അഡ്വ ജോബ് മൈക്കിൾ,
പ്രമോദ് നാരായൺ,പാർട്ടി നേതാക്കളായ അലക്സ് കോഴിമല, ചെറിയാൻ പോളച്ചിറക്കൽ, ടി ഒ എബ്രഹാം ,ഉഷാലയം ശിവരാജൻ, എബ്രഹാം പി സണ്ണി, ഡോ വർഗീസ് പേരയിൽ, മനോജ് മാത്യു,സുമ റെജി, തോമസ് മാത്യു ഇടയാറൻമുള,ജോർജ് എബ്രഹാം,ബിജോയ് തോമസ്, മാത്യു മരോട്ടിമൂട്ടിൽ, കുര്യൻ മാടക്കൽ, സാം കുളപ്പള്ളി ,അജി പാണ്ടിക്കുടി ,ഷെറി തോമസ്, ജേക്കബ് മാമൻ , ജേക്കബ് ഇരട്ട പുളിക്കൽ , സജു മിഖായേൽ , ബിബിൻ കല്ലമ്പറമ്പിൽ , രാജീവ് വഞ്ചിപ്പാലം , ജോജി പി തോമസ് , ദീപക് മാമൻ മത്തായി ,ബോബി കാക്കനാപ്പള്ളി , കെ പി രാജപ്പൻ ,മാത്യു നൈനാൻ, റിൻ്റോ തോപ്പിൽ എന്നിവർ പ്രസംഗിച്ചു.