Kerala

കോട്ടയം മീഡിയാ വാർത്ത ശ്രദ്ധയിൽപെട്ടു;നാളെ തന്നെ മാലിന്യം നീക്കാൻ നടപടിയെന്ന് ചെയർപേഴ്‌സൺ മായാ രാഹുലും ;പ്രസിഡണ്ട് പ്രിൻസ് കുര്യത്തും

Posted on

പാലാ :പാലാ നഗരസഭയിൽ പലയിടത്തും മാലിന്യം ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്ന കോട്ടയം മീഡിയാ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നാളെ തന്നെ നടപടി സ്വീകരിക്കുമെന്നും പാലാ നഗരസഭാദ്ധ്യക്ഷ മായ രാഹുൽ കോട്ടയം മീഡിയയോട് പറഞ്ഞു .ഓണാവധിക്കു ശേഷം നാളെ മാത്രമേ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കൂ.ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും നാളെ തന്നെ ഇവ നീക്കം ചെയ്യും , ഇത് ആര് കൊണ്ടിടുന്നു എന്നുള്ള കാര്യവും അന്വേഷിക്കുമെന്നും മായാ രാഹുൽ അറിയിച്ചു .

കരൂർ പഞ്ചായത്തിലെ കരുണാലയം മഠം ഭാഗത്ത് ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചത് സംബന്ധിച്ച കോട്ടയം മീഡിയാ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നാളെ തന്നെ അവ നീക്കം ചെയ്യുകയും കുറ്റവാളികളെ പിടികൂടുവാനുള്ള ശ്രമം കൂട്ടായി നടത്തുകയും ചെയ്യുമെന്ന് കരൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് കോട്ടയം മീഡിയയെ അറിയിച്ചിട്ടുണ്ട്.

കുറെ നാൾ മുമ്പ് മുത്തോലി കടപ്പാട്ടൊർ ഭാഗത്ത് മാലിന്യങ്ങൾ നിക്ഷേപം തുടർച്ചയായപ്പോൾ ജനകീയ ജാഗ്രത സമിതികൾ രൂപം കൊല്ലുകയും ;പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു .അതോടെ ആ റൂട്ടിലെ മാലിന്യം തള്ളലിന്  ശമനമായി .

ജനകീയ ജൻഗ്രതാ സമിതികൾ ഉണ്ടായെങ്കിൽ ഇത്തരം സമൂഹ വിരുദ്ധരുടെ മാലിന്യം തള്ളൽ നടപടികൾ കൈയ്യോടെ പിടികൂടാനാവൂ എന്നാണ് പൊതുവെ കരുതുന്നത്.ജാഗ്രത സമിതികൾ ഉള്ളയിടങ്ങളിലൊക്കെ മാലിന്യങ്ങൾ ആരും തള്ളുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version