Kerala

പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ നടന്ന നെൽസൺ ഡാൻ്റെ അനുസ്‌മരണവും സന്നദ്ധ രക്തദാന ക്യാമ്പും ശ്രദ്ധേയമായി; മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഡി വൈ എസ് പി ഓഫീസ് അങ്കണം തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണ് മാണി സി കാപ്പൻ എം എൽ എ

Posted on

 

പാലാ: പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗമായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും പാലാ ഡി വൈ എസ് പി ഓഫീസ് അങ്കണത്തിൽ നടന്നത് ശ്രദ്ധേയമായി. മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഡി വൈ എസ് പി ഓഫീസ് അങ്കണം തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുവാനും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാകുവാനും ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പി യുമായ കെ സദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ക്യാമ്പും അനുസ്‌മരണവും ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അനുസ്‌മരണ പ്രഭാഷണം നടത്തി. നെൽസൺ സാറിൻ്റെ പിതാവ് പ്രഫ. ഡാൻ്റെ, പാലാ എസ് എച്ച് ഒ റ്റോമിൻ ജോസ്, ഡോ. പി ഡി ജോർജ്, സാബു അബ്രാഹം, ബൈജു കൊല്ലംപറമ്പിൽ, രാജേഷ് കുര്യനാട്, സജി വട്ടക്കാനാൽ, പ്രെഫ. സുനിൽ തോമസ്, അരുൺ പോൾ ഫെഡറൽ ബാങ്ക്, ഷാജി തകടിയേൽ, ജയ്സൺ പ്ലാക്കണ്ണി,

ക്യാപ്റ്റൻ സതീഷ് തോമസ്, ജോമി സന്ധ്യാ, പ്രിൻസ് ബി എം ടി വി, ഷാജി സെബാസ്റ്റ്യൻ, തോമസ് കാവുംപുറം, ജോമോൻ ഓടയ്ക്കൽ. സിസ്‌റ്റർ ബിൻസി എഫ് സി സി എന്നിവർ സംസാരിച്ചു.ഡോ. നേഹ , റീനാ തോമസ്, പോലീസ് ഓഫീസർമാരായ മറിയാമ്മ ജേക്കബ്, ശുഭ എസ് , ഇമ്മാനുവൽ എസ് മേക്കലാത്ത് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാനം മഹാദാനം എന്ന ചിന്ത ഹൃദയത്തിലേറ്റി നിരവധി തവണ രക്തം ദാനം ചെയ്യുകയും പാലാ ബ്ലഡ് ഫോറത്തിൻ്റെ സജീവ സാന്നിധ്യവും ആയിരുന്നു നെൽസൺ ഡാൻ്റെയുടെ രണ്ടാമത് ചരമവാർഷികമായിരുന്നു ഇന്ന്. പാലാ കോപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെമസ്ട്രി അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version