Kerala

അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി

Posted on

കുട്ടികൾക്ക് കൊടുക്കുന്നതാണ് ! അധികൃതർ ശ്രദ്ധിക്കണേ … തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി.

ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവി ഒരു വയസ്സുള്ള കുഞ്ഞിന് നൽകാൻ വാങ്ങിയ പാക്കറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കാട്ടാക്കട ആമച്ചലിലെ ‘പ്രകൃതി ന്യൂട്രിമിക്സ്’ നിർമ്മിച്ച പൊടി ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് ഈ മാസം 19-നാണ് വാങ്ങിയത്.

കഴിഞ്ഞദിവസം വൈകിട്ട് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പ്രതികരിച്ചു.

ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കരുത്. മറ്റൊരു കുഞ്ഞിനും ഇതുപോലൊരു അനുഭവമുണ്ടാകരുത്. അതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയും തുടര്‍നടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version