Kottayam
117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര നാളെ കോട്ടയത്തിന്റെ മണ്ണിൽ
കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ബുധനാഴ്ച (ജനുവരി 3) കോട്ടയം ജില്ലയിലെത്തും.
രാവിലെ 8.15 ന് കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സ്വർണ്ണക്കപ്പിനെ വരവേല്ക്കും. കൊല്ലത്തു നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്കാണ് 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര.