Kerala

പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വാക്പോര് തുടരുന്നു:സിപിഐ- സിപിഐഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവര്‍ പലതും പറയും;ബിനോയി വിശ്വം

Posted on

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വാക്പോര് തുടരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.

എഐഎസ്എഫ് നേതാവ് ടി ടി ജിസ്‌മോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എം വിജിന്‍ ഇട്ട കമന്റിലാണ് മറുപടി. സിപിഐ- സിപിഐഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവര്‍ പലതും പറയും എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐ ചോദിച്ചതിനെ തുടർന്ന് സിപിഐഎം ഭാഗത്ത് നിന്ന് സിപിഐ യെ ആക്ഷേപിച്ചു കൊണ്ടുള്ള മറുപടികളാണ് ഉണ്ടായിട്ടുള്ളത് .140 നിയോജക മണ്ഡലങ്ങളിൽ സിപിഐക്ക് ഏതെങ്കിലും മണ്ഡലത്തിൽ 5000 വോട്ട് തികച്ചുണ്ടോ എന്നായിരുന്നു സിപിഐഎം  വിഭാഗത്തു നിന്നുണ്ടായ ചോദ്യം .

മുൻപൊരിക്കൽ കരുണാകരൻ ഡി ഐ സി ഉണ്ടാക്കിയപ്പോൾ എൽ ഡി എഫയിൽ കയറുവാൻ ഒരു ശ്രമം നടത്തിയിരുന്നു.അന്ന് കെ കരുണാകരൻ പറഞ്ഞത് അടുത്ത ഭരണത്തിൽ ആണുങ്ങൾ ആഭ്യന്തരം ഭരിക്കുന്നത് എങ്ങിനെയെന്ന് കട്ടി കൊടുക്കാം എന്ന് പറഞ്ഞതിനെ സിപിഐ നേതാവ് വെളിയം  ഭാർഗവൻ പറഞ്ഞത് എൽ ഡി എഫിന്റെ കാര്യത്തിൽ വഴി പോക്കർ അഭിപ്രായം പറയേണ്ടതില്ല എന്നായിരുന്നു .അന്നത്തിനു കെ കരുണാകരൻ മറുപടി പറഞ്ഞത് സിപിഐ  ക്കു ഒരു ഓട്ടോ റിക്ഷയിൽ കൊല്ലാനുള്ള ആളെ ഉള്ളൂ എന്നായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version