Kerala

കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടു

Posted on

തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടു. ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ നിന്നും നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജു (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 10.30 ഓടെ പുതിയകാവ് മാർക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്. കിളിമാനൂർ ഭാഗത്തുനിന്നും പുതിയകാവിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ശ്രീജുവിനെ, മാർക്കറ്റിന് സമീപത്തുവെച്ച് അലക്ഷ്യമായി പിന്നോട്ട് എടുത്ത കാർ തട്ടി വീഴ്ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version