Kerala

വിദ്യാർത്ഥികൾക്ക് എസ് ടി ഇല്ല :ചങ്ങനാശേരിയിലെ കണ്ടക്ടറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത്‌ എം വി ഡി

Posted on

ചങ്ങ​​നാ​​ശേ​​രി: സ്കൂ​​ളി​​ലെ ഓ​​ണാ​​ഘോ​​ഷ ദി​​വ​​സം യൂ​​ണി​​ഫോം ഇ​​ടാ​​തെ സ്വ​​കാ​​ര്യ​ബ​​സി​​ൽ യാ​​ത്ര​​ക്കെ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ക​​ൺ​​സ​​ഷ​​ൻ നി​​ഷേ​​ധി​​ച്ച ക​​ണ്ട​​ക്ട​​രു​​ടെ ലൈ​​സ​​ൻ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.ച​​ങ്ങ​​നാ​​ശേ​​രി-​ഏ​​റ്റു​​മാ​​നൂ​​ർ റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ത​​ണ്ട​​പ്ര ബ​​സി​​ലെ ക​​ണ്ട​​ക്ട​​റു​​ടെ ലൈ​​സ​​ൻ​​സാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ജോ​​യി​​ന്‍റ് ആ​​ർ​​ടി​​ഒ ശി​​വ​​കു​​മാ​​ർ താ​​ത്കാ​​ലി​​ക​​മാ​​യി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന തൃ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.ക​​ണ്ട​​ക്ട​​റി​​ൽ​നി​​ന്നു വി​​ശ​​ദീ​​ക​​ര​​ണം എ​​ഴു​​തി വാ​​ങ്ങി​​യ​​താ​​യും വി​​ദ്യാ​​ഥി​ക​​ള​​ട​​ക്കം യാ​​ത്ര​​ക്കാ​​രോ​​ട് ബ​​സ് ജീ​​വ​​ന​​ക്കാ​​ർ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും ജോ​​യി​​ന്‍റ് ആ​​ർ​ടി​​ഒ അ​​റി​​യിച്ചു.ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ള​ര്‍​ഡ്ര​സ് ധ​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് സ്‌​കൂ​ള​ധി​കൃ​ത​രു​ടെ അ​റി​യി​പ്പു പ്ര​കാ​ര​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഓ​ണ​വ​സ്ത്ര​ങ്ങ​ളി​ഞ്ഞ് സ്‌​കൂ​ളി​ല്‍ പോ​യ​ത്.ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ പി​ന്നി​ല്‍​നി​ന്ന ക​ണ്ട​ക്ട​ര്‍ പ​റ​ഞ്ഞു ഇ​ന്ന് എ​സ്ടി ഇ​ല്ല. പ​രീ​ക്ഷ ക​ഴി​ഞ്ഞു. ഫു​ള്‍ ടി​ക്ക​റ്റു​വേ​ണം.ഫാ​ത്തി​മ എ​ന്ന കു​ട്ടി ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍ ഫു​ള്‍​ടി​ക്ക​റ്റി​നാ​യി വാ​ശി പി​ടി​ച്ചു.

ക​യ്യി​ല്‍ പ​ണ​മി​ല്ലാ​തി​രു​ന്ന ഫാ​ത്തി​മ അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന കു​ട്ടി​ക​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും വാ​ങ്ങി ഇ​രു​പ​ത് രൂ​പ ക​ണ്ട​ക്ട​ര്‍​ക്ക് ന​ല്‍​കി.ഈ ​കു​ട്ടി​യെ ഇ​റ​ങ്ങേ​ണ്ട നി​ശ്ചി​ത സ്‌​റ്റോ​പ്പി​ല്‍ ഇ​റ​ക്കാ​തെ മ​റ്റൊ​രു സ്റ്റോ​പ്പി​ലാ​ണ് ഇ​റ​ക്കി​വി​ട്ട​ത്.ക​ണ്ട​ക്ട​റി​ല്‍​നി​ന്നും ദു​ര​നു​ഭ​വ​മു​ണ്ടാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര​ഞ്ഞു​കൊ​ണ്ട് വീ​ടു​ക​ളി​ലെ​ത്തി മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വി​വ​രം പു​റംലോ​ക​മ​റി​ഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version