Kerala
വിദ്യാർത്ഥികൾക്ക് എസ് ടി ഇല്ല :ചങ്ങനാശേരിയിലെ കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എം വി ഡി
ചങ്ങനാശേരി: സ്കൂളിലെ ഓണാഘോഷ ദിവസം യൂണിഫോം ഇടാതെ സ്വകാര്യബസിൽ യാത്രക്കെത്തിയ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ച കണ്ടക്ടരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ചങ്ങനാശേരി-ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസിലെ കണ്ടക്ടറുടെ ലൈസൻസാണ് ചങ്ങനാശേരി ജോയിന്റ് ആർടിഒ ശിവകുമാർ താത്കാലികമായി സസ്പെൻഡ് ചെയ്തത്.
വിവിധ സ്കൂളുകളില്‍ പഠിക്കുന്ന തൃക്കോതമംഗലം സ്വദേശികളായ ഇരുപതോളം വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.കണ്ടക്ടറിൽനിന്നു വിശദീകരണം എഴുതി വാങ്ങിയതായും വിദ്യാഥികളടക്കം യാത്രക്കാരോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കളര്‍ഡ്രസ് ധരിക്കാമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രഖ്യാപനം നടത്തിയിരുന്നു.
ഇതനുസരിച്ച് സ്കൂളധികൃതരുടെ അറിയിപ്പു പ്രകാരമാണ് വിദ്യാര്‍ഥികള്‍ ഓണവസ്ത്രങ്ങളിഞ്ഞ് സ്കൂളില്‍ പോയത്.ബസില്‍ കയറിയപ്പോള്‍ പിന്നില്‍നിന്ന കണ്ടക്ടര്‍ പറഞ്ഞു ഇന്ന് എസ്ടി ഇല്ല. പരീക്ഷ കഴിഞ്ഞു. ഫുള്‍ ടിക്കറ്റുവേണം.ഫാത്തിമ എന്ന കുട്ടി ചോദ്യം ചെയ്തെങ്കിലും കണ്ടക്ടര്‍ ഫുള്ടിക്കറ്റിനായി വാശി പിടിച്ചു.
കയ്യില്‍ പണമില്ലാതിരുന്ന ഫാത്തിമ അടുത്ത സീറ്റിലിരുന്ന കുട്ടികളോടും മറ്റുള്ളവരോടും വാങ്ങി ഇരുപത് രൂപ കണ്ടക്ടര്‍ക്ക് നല്കി.ഈ കുട്ടിയെ ഇറങ്ങേണ്ട നിശ്ചിത സ്റ്റോപ്പില്‍ ഇറക്കാതെ മറ്റൊരു സ്റ്റോപ്പിലാണ് ഇറക്കിവിട്ടത്.കണ്ടക്ടറില്‍നിന്നും ദുരനുഭവമുണ്ടായ വിദ്യാര്‍ഥികള്‍ കരഞ്ഞുകൊണ്ട് വീടുകളിലെത്തി മാതാപിതാക്കളോടു പറഞ്ഞപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.