Kerala

ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ ഓണാഘോഷം നടത്തി :ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു

Posted on

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ കടുത്ത നിയമനടപടിക്ക് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു.

ഐ പി ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ്‌ ചെയ്തിരുന്നു.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതാണ് പ്രതികൾ. പൊലീസ് ഉദ്യോഗസ്ഥർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രമാണ് പ്രതികളിൽ ചിലർ ധരിച്ചിരുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥർ തന്നെ ഊഞ്ഞാൽ അഴിച്ചുമാറ്റി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ ആരെന്ന് അറിയിക്കണമെന്നാണ് നിർദ്ദേശം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദിവസങ്ങൾക്കു മുൻപാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 68 ദിവസമാണ് പ്രതികൾ റിമാൻഡിൽ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version