Kerala

അച്ചായൻസ് ഗോൾഡിന്റെ 49 -മത് ശാഖാ പാലായിൽ കാരുണ്യ തികവ് ടോണി വർക്കിച്ചന്റെ മാതാവ് മേഴ്‌സി വർക്കിച്ചൻ ഉദ്‌ഘാടനം ചെയ്തു

Posted on

പാലാ :പാർശ്വ വൽക്കരിക്കപ്പെട്ടവർക്ക്  എന്നെന്നും അത്താണിയായിട്ടുള്ള ടോണി വർക്കിച്ചന്റെ അച്ചായൻസ്  ഗോൾഡിന്റെ 49- മത് ബ്രാഞ്ച് സോണൽ ഓഫീസ് ടോണി വർക്കിച്ചന്റെ മാതാവ് മേഴ്‌സി വർക്കിച്ചൻ ഉദ്‌ഘാടനം ചെയ്തു.

പാലാ ബൈപ്പാസിൽ ആർ വി ജങ്ഷനിലാണ് അച്ചായൻസ് ഗോൾഡിന്റെ 49-മത് ബ്രാഞ്ച് അണിയിച്ചൊരുക്കിയിരിക്കുന്നത് .ശുഭകരമായ മുഹൂർത്തത്തിൽ വന്നിറങ്ങിയ മേഴ്‌സി വർക്കിച്ചനെ അച്ചായൻസ് ഗോൾഡിന്റെ ജനറൽ മാനേജർ ഷിനിൽ കുര്യൻ റോസാ പൂവ് നൽകിയാണ് സ്വീകരിച്ചത്.കൃത്യാന്തര ബാഹുല്യം മൂലം സ്ഥലത്തില്ലാതിരുന്ന ടോണി വർക്കിച്ചന്റെ കുറവ് ജനറൽ മാനേജർ ഷിനിൽ കുര്യനും ;അസിസ്റ്റൻഡ് ജനറൽ മാനേജർ സുനിൽ ബാബുവും ചേർന്ന് ഭംഗിയായി ഉദ്‌ഘാടന ചടങ്ങുകൾ മോഡിയാക്കി.

ഉദ്‌ഘാടനത്തിനു വന്ന വിശിഷ്ട വ്യക്തികൾക്ക് മാവേലി മന്നൻ തന്നെ ഓല കുടയും ചൂടി വന്ന് പൂക്കൾ സമ്മാനിച്ചു.പാലാക്കാരുടെ ആഭരണ അഭിരുചിക്കൊപ്പം അച്ചായൻസ് ഗോൾഡും ഉണ്ടാവുമെന്ന് ജനറൽ മാനേജർ ഷിനിൽ കുര്യൻ അഭിപ്രായപ്പെട്ടു.നല്ലവരായ പാലാക്കാർ ഞങ്ങളുടെ ആദ്യ ഷോറൂമിനെ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്നും ഷിനിൽ കുര്യൻ പറഞ്ഞു .

പാലായുടെ അഭിരുചികൾക്ക് നിറച്ചാർത്തേകാൻ അച്ചായൻസ് ഗോൾഡ് പ്രതിജ്ഞ ബദ്ധമാണെന്നു ഇതിനകം തന്നെ ഞങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version