Kerala

പാലാ വാർത്തകളുടെ കലവറയാണെന്ന് മായാ രാഹുൽ :ഫ്ലാഷ് ന്യൂസ് ഓൺലൈൻ ഉദ്‌ഘാടനം ചെയ്‌തു

Posted on

പാലാ :പാലാ വാർത്തകളുടെ ലാലവറയാണെന്നും മാധ്യമങ്ങൾക്കു സാധ്യതയുള്ള മേഖലയാണ് പാലായെന്നും പാലാ നഗരസഭാ അധ്യക്ഷ മായാ രാഹുൽ അഭിപ്രായപ്പെട്ടു .പാലായിൽ ആഫീസ് തുടങ്ങിയ ഫ്ലാഷ് ന്യൂസ് ഓൺലൈൻറെ ആഫീസ് ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മായാ രാഹുൽ.

വാർത്തകൾ സത്യ സന്ധമായിരിക്കണമെന്ന് മുൻ ചെയർപേഴ്‌സൺ ബെറ്റി ഷാജു അഭിപ്രായപ്പെട്ടപ്പോൾ ;വാർത്തകളുടെ കലവറയായ പാലായിലേക്ക് എത്തിയ ഫ്ലാഷ് ന്യൂസിനെ എല്ലാവിധ ആശംസകളും അറിയിക്കുന്നതായി മുൻ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം പറഞ്ഞു .പാലായുടെ ജിഹ്വ യായി ഫ്ലാഷ് ന്യൂസ് പരിലസിക്കട്ടെയെന്നാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്നിൽ അഭിപ്രായപ്പെട്ടത് .

ഇണങ്ങുംതോറും പിണങ്ങുകയും ;പിണങ്ങുതോറും ഇണങ്ങുകയും ചെയ്യുന്ന പത്രസംസ്‌ക്കാരത്തിനു വളക്കൂറുള്ള മണ്ണാണ് പാലായെന്നും ;പാലായിൽ നിന്നും അനേകം മാധ്യമങ്ങൾ പിറവിയെടുക്കട്ടെയെന്നും മുൻ കൗൺസിലർ വി സി പ്രിൻസ് അഭിപ്രായപ്പെട്ടു.

മാഗസിന്റെ ഉദ്‌ഘാടനം ദിയ പുളിക്കക്കണ്ടം നിർവഹിച്ചു .അഗതികൾക്കുള്ള സാമ്പത്തിക സഹായ വിതരണം ബെറ്റി ഷാജു നിർവ്വഹിച്ചു.കൗൺസിലർമാരായ ബിജു പുളിക്കക്കണ്ടം ,ബിജു പുളിക്കക്കണ്ടം ,സനിൽ രാഘവൻ ;ജിജി ബൈജു കൊല്ലമ്പറമ്പിൽ ;മുൻകൗണ്സിലര്മാരായ വി സി പ്രിൻസ് ;ബൈജു കൊല്ലമ്പറമ്പിൽ ;സെബി പറമുണ്ട(ബിജെപി സംസ്ഥാന കമ്മിറ്റി അംഗം) ;എംജി ഡൊമിനിക് (മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് )തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ)സന്തോഷ് മണർകാട് (വീക്ഷണം)സാംജി പഴേപറമ്പിൽ ;അനിൽ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version