Kerala
മാവേലി കുട കരുതേണ്ടി വരും :ഓണ ദിവസങ്ങൾ മഴയിൽ കുതിരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഓണനാളുകളില്‍ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഓഗസ്റ്റ് 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച മുതല്‍ ചില മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച വടക്കൻ കേരളത്തിലെ നാല് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില്‍ അന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മഴയുടെ ശക്തി മധ്യകേരളത്തിലേക്ക് മാറും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.