India

പാലാ നഗരസഭ: ഭരണത്തിലേറി 24 മണിക്കൂറിനുള്ളിൽ വിമതരിൽ തമ്മിലടി ;ഇട ദിവസം ഇത് കളിയെങ്കിൽ ചന്ത ദിവസം എന്തായിരിക്കും കളി

Posted on

പാലാ :ഭരണത്തിലേറി 24 മണിക്കൂർ കഴിയുന്നതിനു മുൻപേ കോൺഗ്രസ് വിമതരിൽ കലാപം തുടങ്ങി .കൊട്ടാരമറ്റം മെമ്പർ ബിജു മാത്യൂസും ചെത്തിമറ്റം മെമ്പർ ടോണി തൈപ്പറമ്പിലും തമ്മിലാണ് വാക് യുദ്ധം മുറുകുന്നത്.കോട്ടയം ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷിനെതിരെ ബിജു മാത്യൂസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചതാണ് ടോണിയെ പ്രകോപിപ്പിച്ചത് .

വിമതരിൽ ഏറെ നഷ്ട്ടപ്പെടാനുള്ളതും ടോണി തൈപ്പറമ്പനാണ്.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആയിരിക്കുമ്പോഴാണ് ടോണിയെ പുറത്താക്കുന്നത് .മറ്റുള്ളവർക്ക് നിലവിൽ സ്ഥാനങ്ങൾ ഉള്ളത് തന്നെ നാമ മാത്രമാണ് .എതിർ  വശത്തുള്ള സ്വതന്ത്ര മുന്നണിക്കാർ അർത്ഥമിറക്കി കളിക്കുന്നതിന്റെ  ഭാഗമായാണ് സെബാസ്ററ്യൻ പനയ്ക്കനെയും കൂട്ടി തിരുവനന്തപുരത്തിന് പോയി തെരെഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നൽകിയിരിക്കുന്നത് .അപ്പോഴാണ് ബിജു മാത്യൂസ് അങ്കക്കലി കൊണ്ടുള്ള പ്രസ്താവന വരുന്നത് .തെരെഞ്ഞെടുപ്പ് കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകർ വൻ ഫീസാണ് വാങ്ങുന്നത്.ഇത് നൽകാൻ കഴിവുള്ളവർ അങ്കക്കലി കൊള്ളുന്നത് ബാക്കിയുള്ളവരെയും കൂടി വെട്ടിൽ വീഴ്ത്താണെന്നാണ് ഇപ്പോഴത്തെ സംസാരം .

ഇന്നലെ തിരെഞ്ഞെടുപ്പ് ദിവസം ബിജു മാത്യൂസിനെ മാധ്യമങ്ങൾ പരിഗണിക്കാതെ മായാ രാഹുലിനെ പരിഗണിച്ചത് ബിജുവിന് ഇഷ്ടപ്പെട്ടിരുന്നില്ല .ദേഷ്യം വന്ന ബിജു മാത്യൂസ് വന്ന മാധ്യമങ്ങളോടൊക്കെ എരിവും പുളിയും ചേർത്താണ് സംസാരിച്ചത് .അതും മായാ രാഹുലിനെ വെട്ടാനുള്ള അല്ലെങ്കിൽ മായാ രാഹുലിന്റെ മുകളിൽ നിൽക്കാനുള്ള ആക്രാന്തമായിരുന്നു .കൊട്ടാരമറ്റം സ്റ്റാൻഡ് വെള്ളപ്പൊക്കം കഴിഞ്ഞു ശുചീകരിച്ചപ്പോഴും മായയ്ക്ക് പറയാൻ അവസരം കൊടുക്കാതെ മാധ്യമങ്ങളുടെ മുന്നിൽ ബിജു മാത്യൂസ് നിറഞ്ഞാടി.മരിച്ച വീട്ടിൽ ചെന്നാൽ ശവമാകണം ,കല്യാണ വീട്ടിൽ ചെന്നാൽ ചെറുക്കനാകണം .ഇപ്പോഴും ശ്രദ്ധ എന്നിലായിരിക്കണം എന്നാണ് ബിജുവിന്റെ ഒരു ഹിക്ക് മത്ത്.

പല കൗൺസിൽ യോഗങ്ങൾക്കും ശേഷം ബിജു മാത്യൂസ് നടത്തുന്ന അഭിമുഖങ്ങൾ പലതും കോമഡി ഷോകളായി മാറുകയായിരുന്നു.ഒരു മാധ്യമക്കാരൻ പറഞ്ഞത് ഞങ്ങൾക്കൊരു കോമാളിയെ കിട്ടി ഞങ്ങൾ അത് മുതലാക്കി എന്നായിരുന്നു .ഇന്നലെ തന്നെ ചെമ്മണ്ണൂർ ജൂവലറിയുടെ ഉദ്‌ഘാടനത്തിന് ചെന്നപ്പോൾ അവിടെ ഒരു യന്ത്ര പട്ടിക്കുട്ടി ഉണ്ടായിരുന്നു .പട്ടിയെ പോലെ നടക്കുന്ന റോബോട്ട് .അടുത്ത് നിന്ന ഒരു മുൻ കൗൺസിലറെ നോക്കി ഈ ചേട്ടനിട്ട് ഇനി അടി കിട്ടുമോ എന്ന് ചോദിച്ചപ്പോൾ റോബോട്ട് പറഞ്ഞത് നിനക്ക് അടി കിട്ടാതെ നോക്കിക്കോ എന്നായിരുന്നു .ഇന്നത് ടോണി തൈപ്പറമ്പന്റെ കൈയ്യിൽ നിന്നും കിട്ടുകയും ചെയ്തു . പണ്ടൊരു അമ്മൂമ്മ പറഞ്ഞ പോലെ ഇട  ദിവസം ഇത് കളിയെങ്കിൽ ചന്ത ദിവസം എന്തായിരിക്കും കളി.ഭരണം തുടങ്ങിയില്ല അതിനു മുമ്പേ അടി തുടങ്ങി .1975 ലെ അടിയന്തിരാവസ്ഥയിൽ ഇന്ദിര ഗാന്ധിയുടെ ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു നാവടക്കൂ പണിയെടുക്കൂ എന്നായിരുന്നു ആ മുദ്രാവാക്യം .അതിനെ കുറിച്ച് നഗര വികസന മുന്നണി ഒരു ക്‌ളാസ് അദ്ദേഹത്തിനായി കൊടുക്കുന്നത് നന്നായിരിക്കും .കൊടുത്തില്ലെങ്കിൽ നഗരവും കാണില്ല ;വികസനവും കാണില്ല ;മുന്നണിയും കാണില്ല .കാന്താരി മുളകെന്തിനാ അധികം ഒരെണ്ണം പോരെ.അല്ല പോരെന്ന് ….

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version