Kerala
കോട്ടയം ഡിസിസി പ്രസിഡന്റും എംഎൽഎയുമായ നാട്ടകം സുരേഷിനെതിരായ ബിജു മാത്യൂസിന്റെ പ്രസ്താവന; സഹ കൗൺസിലർമാരുടെ അറിവോടെയല്ലെന്ന് ടോണി തൈപ്പറമ്പിൽ
പാലാ :കോട്ടയം ഡിസിസി പ്രസിഡന്റും എംഎൽഎയുമായ നാട്ടകം സുരേഷിനെതിരായ ബിജു മാത്യൂസിന്റെ പ്രസ്താവന; സഹ കൗൺസിലർമാരുടെ അറിവോടെയല്ലെന്ന് ടോണി തൈപ്പറമ്പിൽ
ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എക്കെതിരെ കൗൺസിലർ ബിജു മാത്യൂസ് നടത്തിയ പ്രസ്താവന മറ്റ് സഹ കൗൺസിലർമാരുടെ അറിവോടെയോ സമ്മതത്തോടെയോ നടത്തിയതല്ലെന്ന് മുനിസിപ്പൽ കൗൺസിലർ ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി.
കോൺഗ്രസിനെ സ്നേഹിക്കുകയും പാർട്ടിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ബിജു മാത്യൂസിന്റെ പ്രസ്താവന എനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ നാട്ടകം സുരേഷ് എം.എൽ.എ തന്റെ കർത്തവ്യമാണ് നിർവഹിച്ചത്. അതിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും ടോണി തൈപ്പറമ്പിൽ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസത്തിനും ക്ഷതമേൽപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.