Kerala

ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക്‌ പൊതുമരാമത്ത്‌ 25 ലക്ഷം രൂപ അനുവദിച്ചതായി വിനു ജോബ്‌ എം.എല്‍.എ

Posted on

കോട്ടയം: ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക്‌ പൊതുമരാമത്ത്‌ 25 ലക്ഷം രൂപ അനുവദിച്ചതായി വിനു ജോബ്‌ എം.എല്‍.എ.ചങ്ങനാശേരി നിയോജകമ ണ്ഡലം പരിധിയില്‍പ്പെട്ട പെരുന്ന റെഡ്‌സ്ക്വയര്‍ ജങ്‌ഷന്‍ മുതല്‍ പായിപ്പാട്‌ ആഞ്ഞിലിത്താനം വരെയുള്ള ഭാഗത്താണ്‌ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്‌. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ റോഡിലെ യാത്ര സുഗമമാകും,

കരാര്‍ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതുമൂലമാണു ചങ്ങനാശേരി-കവിയൂര്‍ റോഡ്‌ വികസന പദ്ധതികള്‍ നിലച്ചു കിടക്കുന്നത്‌. 2018ലാണ്‌ 14 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ നിര്‍മാണ നടപടികള്‍ക്കു തുടക്കം കുറിച്ചത്‌.കിഫ്‌ബിയില്‍ നിന്നും അനുവദിച്ച 33 കോടി രൂപ വിനിയോഗിച്ച്‌ പൊതുമരാമത്തു വകുപ്പ്‌ മല്ലപ്പുള്ളി ഡിവിഷന്റെ നേതൃത്വത്തിലാണ്‌ ആദ്യഘട്ട നിര്‍മാണ ജോലികള്‍ നടന്നത്‌. പിന്നീട്‌ കെ.ആര്‍.എഫ്‌ബിക്കായിരുന്നു നിര്‍മാണച്ചുമതല.

നാലുതവണ ടെന്‍ഡര്‍ നല്‍കി യിട്ടും കരാറുകാര്‍ ബിസി നില വാരത്തിലുള്ള ടാറിംഗ്‌ ജോലികള്‍ ഏറ്റെടുക്കാന്‍ എത്താത്ത താണ്‌ നിര്‍മാണ ജോലികള്‍ തടസപ്പെടാന്‍ കാരണമായത്‌.തോട്ടഭാഗം മുതല്‍ ആഞ്ഞിലിത്താനം വരെയുള്ള ഭാഗം തിരുവല്ല നിയോജകമണ്ഡലത്തിന്റെ പരിധിയിലും ആഞ്ഞിലിത്താനംമുതല്‍ ചങ്ങനാശേരി പെരുന്ന രാജേശ്വരി ജങ്‌ഷന്‍ വരെയുള്ള ഭാഗം ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ പരിധിയിലുമാണ്‌.

തോട്ടഭാഗം മുതല്‍ പെരുന്ന വരെ ഭാഗത്ത്‌ ആദ്യഘട്ടമായി ബി.എം നിലവാരത്തിലുള്ള ടാറിങ്‌ ജോലികള്‍ നാലുവര്‍ഷം മുമ്പുതന്നെ പൂര്‍ത്തിയാക്കിയിരുന്നു. പായിപ്പാട്‌ ജങ്‌ഷന്‍, സുന്ദരിപ്പടി ഭാഗം, നാലുകോടി, മുക്കാട്ടുപടി, ഇരുപ്പ, ഫാത്തിമാപുരം ഭാഗങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്‌. മഴക്കാലത്ത്‌ രാജേശ്വരി ജങ്‌ഷനില്‍ വെള്ളക്കെട്ടുണ്ടായി വാഹന സഞ്ചാരവും കാല്‍നടപ്പും ദുരിതമായിരുന്നു.

ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ ചങ്ങനാശേരി പെരുന്ന റെഡ്‌സ്ക്വയര്‍ ജങ്‌ഷന്‍ മുതല്‍ പായിപ്പാട്‌ ആഞ്ഞിലിത്താനം വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച്‌ പൊ തുമരാമത്തുമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ്‌ 25 ലക്ഷം രൂപ അനുവദിച്ചത്‌.അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നതിനൊപ്പം ഈ റോഡിന്റെ ബിസി നിലവാരത്തിലുള്ള ടാറിങ്‌ നടത്തുന്ന ജോലികള്‍ക്കും നടപടി സ്വീകരിക്കുമെന്ന്‌ എം.എല്‍.എ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version