India

ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

Posted on

ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം അണിനിരക്കണമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനെ സഹായിക്കുന്ന എണ്ണക്കള്ളക്കടത്ത്, സ്വാപ്പ് ലൈനുകള്‍, പണകൈമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version