Kottayam
നീതിയുടെ പോരാട്ടം വിജയിച്ചു. നേരിട്ട് പ്രതികരിക്കാൻ ഭയമുള്ള അനേകരുടെ പ്രാർത്ഥനയുടെ വിജയമാണിത്. പാലാ നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ.
നീതിയുടെ പോരാട്ടം വിജയിച്ചു. നേരിട്ട് പ്രതികരിക്കാൻ ഭയമുള്ള അനേകരുടെ പ്രാർത്ഥനയുടെ വിജയമാണിത്.പാലാ നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ..നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരേ മനസ്സോടെ പ്രവൃത്തിച്ചവർ ചേർന്ന് രൂപികരിച്ച നഗര വികസന മുന്നണിയായിരിക്കും ഇനി പാലാ ഭരിക്കുകയെന്നും അതിൻ്റെ ചെയർ പേഴ്സണാണ് മായാ രാഹുലെന്നും മുൻ പ്രതിപക്ഷനേതാവും കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടിലീഡറും മുന്നണി കൺവീനറുമായ ബിജു പാലുപ്പടവൻ പറഞ്ഞു.
ഏകാധിപത്യത്തിനും ഭരണ സ്തംബനത്തിനും എതിരെയുള്ള ഒരു പോരാട്ടമായിരുന്നു ഇത്. രാഷ്ടിയത്തിന് അതീതമായ നേരിട്ട് പ്രതികരിക്കാൻ ഭയുള്ള നിരവധി പേരുടെ പിന്തുണയും പ്രാർത്ഥനയും ഇതിന് ലഭിച്ചു.ഈ വിജയത്തിൽ അഹങ്കാര മോ ധാർഷ്ട്യമോ ഇല്ല.പരസ്പരം സഹകരണവും വിട്ടുവീഴ്ചയും ക്ഷമയും ഉണ്ടെങ്കിൽ മാത്രമെ ഇത് മുന്നോട്ട് പോവുകയുള്ളുവെന്ന് ഞങ്ങൾക്കറിയാം. വോട്ട് ചെയ്ത16 പേരിൽ 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം അതിനായി പൂർണ്ണമായും സഹകരിക്കും. ഇതിനായി ഒരു പൊതു മിനിമം പരിപാടി തയ്യാറാക്കിയിട്ടുണ്ട്. പാർട്ടി ചെയർമാൻ ജോസ്.കെ.മാണിയും പാർട്ടിയും നിലപാടിൽ ഉറച്ച് നിന്നതുകൊണ്ടും പാലാ നഗരസഭ അനാഥമാക്കില്ല എന്ന വാക്ക് പാലിച്ചതുകൊണ്ടുമാണ് ഇന്നിവിടെ മായാ രാഹുൽ ചെയർപേഴ്സൺ ആയത്.
LDF സ്ഥാനാർത്ഥിക്ക് സ്വന്തമായി ജയിക്കാനുള്ള എല്ലാ സാഹചര്യവും ദൂതൻമാർ വഴി ലഭിച്ചിരുന്നതാണ്. കേരളാ കോൺഗ്രസ് എം ഒ രു മതേതര രാഷ്ടിയ പാർട്ടിയാണന്ന് മായാരാഹുലിനെ ചെയർ പേഴ്സണാക്കിയതോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്.പാലായുടെ വികസനത്തിനായി രാഷ്ട്രിയ ഭേദമന്യേ പക്ഷപാതം ഇല്ലാതെ ഭരണം നടത്തുകയെന്നതാണ് നഗരവികസന മുന്നണിയുടെ ലക്ഷ്യമെന്നും ബിജു പാലു പടവൻ പറഞ്ഞു.വാർഡ് ഫണ്ടിലും വാർഡിലെ വികസനത്തിലും കഴിഞ്ഞ ഭരണ സമിതിയുടെ നിലപാടിന് വിരുദ്ധമായി തുല്യത ഉറപ്പ് വരുത്തും.
നഗരസഭ വലിയ സാമ്പത്തിക ബാധ്യതയിലൂടെ കടന്ന് പോകുന്നതിനാൽ വലിയ പ്രൊജക്ടുകൾ നടപ്പിൽ വരുത്താൻ സാധിച്ചില്ലെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ നല്ലൊരു ഭരണം നടത്താൻ എല്ലാവിധ പിന്തുണയും നൽകുമെന്നും പാലാ നഗരസഭയുടെ നഷ്ടപ്പെട്ട പാരമ്പര്യം വീണ്ടെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം 16 കൗൺസിലർമാർ കൂടിയ സംയുക്ത പാർലമെൻ്റി പാർട്ടി യോഗത്തിൽ ബിജു പാലുപ്പടവനെ നഗരസഭ വികസന മുന്നണിയുടെ കൺവീനറായി ഏകകണ്ഠന തെരഞ്ഞടുത്തിരുന്നു.