Kerala

പാലാ നഗരസഭ :റിയാ ചെയർപേഴ്‌സൺ സ്ഥാനാര്ഥിയാണെന്നു അറിയിക്കുവാൻ മാധ്യമക്കാരെ പിടിച്ചിരുത്തിയത് ഒന്നര മണിക്കൂർ

Posted on

പാലാ നഗരസഭാ തെരെഞ്ഞെടുപ്പിൽ റിയ ചീരംകുഴി യു ഡി എഫ് സ്ഥാനാർഥി ആണെന്ന് അറിയിക്കുവാനായി വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ മാധ്യമക്കാരെ പോസ്റ്റിൽ പിടിപ്പിച്ചത് ഒന്നര മണിക്കൂർ.പച്ചവെള്ളം പോലും കിട്ടില്ലാത്ത അരുണാപുരം ടി ബി യിലാണ് പത്ര സമ്മേളനം വിളിച്ചു ചേർത്ത് .
മാധ്യമങ്ങളെ അറിയിച്ചത് വൈകിട്ട് 3 മണിക്ക് എന്നായിരുന്നു .കാലിക പ്രാധാന്യം കണക്കിലെടുത്ത് മാധ്യമങ്ങൾ കൃത്യ സമയത്ത് തന്നെ വന്നെത്തിയെങ്കിലും യു ഡി എഫ് നേതാക്കൾ വന്നെത്തിയില്ല .പ്രാദേശിക നേതാക്കൾ കൂട്ടം കൂടി ചർച്ചയിൽ മുഴുകി.

ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ് വന്നത് നാലുമണിക്ക് ;ഫ്രാൻസിസ് ജോർജ് എംപി വന്നത് നാലേകാലിനു വന്നിട്ടയും ഒന്നും സംഭവിക്കാത്ത മാതിരി അടച്ചിട്ട മുറിയിൽ സഭാഷണമായി .കുറെ അനുയായികൾ മുറിക്കു കാവലും നിന്ന് .മടുത്ത കൈക്ക് കുറി  മാധ്യമ പ്രവർത്തകർ അക്ഷമ പൂണ്ടു ഇറങ്ങുവാൻ തുടങ്ങിയപ്പോൾ അതാ വരുന്നു നേതാക്കൾ.അങ്ങനെ ഒരു വിധത്തിൽ പത്ര സമ്മേളനം തുടങ്ങിയപ്പോൾ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല .

അത് ചോദിക്കേണ്ടത് ഇപ്പോഴല്ല .അതിനിവിടെ പ്രസക്തിയില്ല എന്നൊക്കെയാണ് നാട്ടകം സുരേഷ്.മുട്ടായുക്തി എന്നൊക്കെ കേട്ടിട്ടുള്ള പോലെ അദ്ദേഹം യുക്തി പറയുവാൻ തുടങ്ങി .പിന്നെ റിയയെ അടുത്ത് നിർത്തി ഫോട്ടോ എടുപ്പായി .ഇറങ്ങി പോരുമ്പോഴും ടി ബി യുടെ വാതിൽക്കൽ നിന്നും ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു .പച്ചവെള്ളം കിട്ടില്ലാത്ത അരുണാപുരം ടി ബി യിൽ വച്ച് തന്നെ പത്രസമ്മേളനം വിളിക്കണമെന്ന് ആർക്കോ നേര്ച്ച ഉള്ള പോലെ തോന്നിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version