Kottayam

പാലാ :കട്ടിയായി ചിന്തിച്ച ലിസിക്കുട്ടി മാത്യു വെറും കുട്ടിയല്ല ; ആയാറാം ഗയാറാം രാഷ്ട്രീയം പാലായിലും

Posted on

പാലാ :നാളെ കഴിഞ്ഞാൽ പാലായിൽ പുതിയ ചെയർപേഴ്‌സനെ തെരഞ്ഞെടുക്കും.ഇപ്പോൾ പാലയിലുള്ളവർ മറ്റേതെങ്കിലും പ്രദേശത്ത് കല്യാണത്തിനോ ;ചാക്കലക്കോ ചെന്നാൽ എല്ലാവരും പാലാക്കാരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .പാലായിലെ കാര്യം എങ്ങനെയാ ആരാരിക്കും പുതിയ ചെയർമാൻ.മായാ രാഹുലാണോ അതോ പ്രതിപക്ഷം പിടിക്കുമോ.ദിയാ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് സ്ഥാനാർഥി ആവുമോ എന്നൊക്കെയാണ് ചോദ്യം .അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒരു പറ്റം  കോൺഗ്രസുകാർ ഉടുപ്പ് തയ്പ്പിച്ചു നിൽപ്പുണ്ട് ബിജു പുന്നത്താനം ;ടോമി കല്ലാനി  ഇത്യാദി.അപ്പോഴാണ് പുതിയ ഒരാൾ രംഗ പ്രവേശം ചെയ്തത് .

സ്വാതന്ത്ര്യ ദിനത്തിൽ മുൻസിപ്പൽ ആഫീസിൽ എല്ലാവരുടെയും കൂടെ കൂടാതെ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിച്ചപ്പോഴേ തോന്നിയതാണ് സംഗതി വശപ്പിശകാണാല്ലോ എന്ന് .ഭരണങ്ങാനം അൽഫോൻസാമ്മ തിരുന്നാൾ ദിവസം വിമതരെല്ലാം ഭരണങ്ങാനം പള്ളിയിൽ പോയപ്പോൾ അന്നും ലിസിക്കുട്ടി അവരോടൊപ്പം ഇല്ലായിരുന്നു .പക്ഷെ കണവൻ സ്വതന്ത്ര മുന്നണിയോടൊപ്പം റിസൊർട്ടിൽ ഉണ്ടായിരുന്നു .റിസോർട്ടിലെ നിർദ്ദേശാനുസരണമാണ് പിന്നീടുള്ള നീക്കങ്ങളൊക്കെ തന്നെയും .ആദ്യം ചെയർപേഴ്‌സൺ സ്ഥാനം എനിക്ക് .ഒന്നെങ്കിൽ ഞാൻ ആദ്യം ആകാം നീ പിന്നെ ആയിക്കോ ;അല്ലെങ്കിൽ നീ പിന്നെ ആയിക്കോ ഞാൻ ആദ്യം ആകാം എന്നതാണ് റിസോർട്ടിലെ ഫോർമുല .

കഴിഞ്ഞ ഭരണത്തിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായി ലിസിക്കുട്ടിയെ തെരഞ്ഞെടുത്തിരുന്നു .തുല്യ വോട്ടുകൾ വന്നപ്പോൾ നറുക്കിട്ടാണ്  വിജയിയെ പ്രഖ്യാപിച്ചത്.വിജയി ലിസിക്കുട്ടി ആയിരുന്നു .അന്ന് ഓടിച്ചെന്നു മായാ രാഹുൽ കെട്ടിപിടിച്ചു അഭിനന്ദിച്ചിരുന്നു .ആ കെട്ടിപ്പിടുത്തം ഇന്നലെ കൊണ്ട് ലിസ്സിക്കുട്ടി അവസാനിപ്പിച്   .കൊച്ചുകുട്ടികളെ പോലെ കൂട്ടുവെട്ടി.മാത്തുകുട്ടിച്ചായൻ പറഞ്ഞാൽ വെട്ടാതിരിക്കാൻ പറ്റുമോ വെട്ടൊന്ന് തുണ്ടം രണ്ട് .നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം വിശപ്പും തീരും കാലിലെ പ്പൊരിഞ്ചും പോകും .എണ്ണ  തൂത്താൽ മതിയല്ലോ.ഇനിയെങ്ങാനും സ്വതന്ത്രനും ,വായില്ലാ കുന്നിലപ്പനും കൂടി തിരുവനന്തപുരത്തിന് പോയിട്ടുണ്ട് വല്ല ഗുലുമാലും ഒപ്പിച്ചാലോ.

ലിസിക്കുട്ടിയെ രാഷ്ട്രീയം ആരും   പഠിപ്പിക്കേണ്ട.അതൊക്കെ നല്ലോണം അറിയാം .നസ്രാണി സംഗമത്തിൽ ചട്ടയും അടുക്കിട്ട മുണ്ടും ധരിച്ച് എത്തിയ ആളാണ് ലിസിക്കുട്ടി .മിനി മാരത്തണിൽ മൂന്ന് കിലോ മീറ്റർ യാതൊരു ചാഞ്ചല്യവും കൂടാതെ ഓടിയെത്തിയ വനിതയാണ് ലിസിക്കുട്ടി .അവർ വെറും കുട്ടിയാണെന്ന് വിചാരിക്കുന്നവരാണ് കുട്ടി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version