Kerala
ഇടനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വലവൂർ ശാഖയുടെ ഉദ്‌ഘാടനം മുൻ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു
പാലാ :കരൂർ: ഇടനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വലവൂർ ശാഖയുടെ ഉദ്‌ഘാടനം മുൻ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു.നീതി മെഡിക്കൽ സ്റ്റാറിന്റെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് സുനിൽ എൻ മെഴുക്കുന്നേൽ ഉദ്‌ഘാടനം ചെയ്തു .എൻ സുരേഷ് ;അനസ്യ രാമൻ ;അലൻ കക്കാടൻ ;സന്തോഷ് കുര്യത്ത്;ബാങ്ക് ഭരണ സമിതിയംഗങ്ങളായ സജി എം ടി ;ബാബുരാജ് പി എസ് ;ബിജു പി സന്ധ്യാസദനം ;രതീഷ് 5തങ്കപ്പൻ ;അനുമോൻ നാരായണൻ ;ജോസ് എം വി ;ടോം തോമസ് ;സംഗീത വിനോദ് ;നിശാ മോൾ വി ;ആഷ്മി അയ്യപ്പൻ എന്നിവർ സന്നിഹിതരായിരുന്നു .
1928 ലാണ് ഇടനാട് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് .1978 ൽ വലവൂർ ശാഖാ പ്രവർത്തനം ആരംഭിച്ചു .കഴിഞ്ഞ 98 വർഷങ്ങളിലേറെയായി ഈ നാടിൻ്റെ സമസ്‌ത മേഖലകളിലും നിറഞ്ഞു നിൽക്കുന്ന ഇട നാട് ബാങ്ക് കാലഘട്ടത്തിൻ്റെ അനിവാര്യതയ്ക്കൊപ്പം നൂതന ആശയങ്ങളും ആധുനിക സാങ്കേതിക വിദ്യയും സ്വാംശീകരിച്ചു കൊണ്ട് നവീകരണത്തിന്റെ പാതയിലാണ്.
ചെറുകിട കച്ചവടക്കാർ ;എന്നിവർക്കുള്ള വായ്പ്പകളും വിതരണം ചെയ്തു വരുന്നു .പൂർണ്ണമായും കോർ ബാങ്കിംഗ്സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന ഇടനാട് ബാങ്ക് RTGS/NEFT, SMS ALERT, MOBILE ആപ്ലിക്കേഷൻ, പാസ്ബുക്ക് പ്രിന്റിംഗ്, ആധുനിക സംവിധാനങ്ങളോടുകൂടിയ കളക്ഷൻ ഏജൻ്റ് സോഫ്റ്റ് വെയർ, Safe Deposit Locker സൗകര്യം എന്നിവ ഇടപാടുകാർക്കായി നടപ്പിലാക്കി വരികയാണ്. സേവന പെൻഷൻ വിതരണം, കുടുംബശ്രീ ധനസഹായ വായ്പ്‌പ, ഓട്ടോ/ടാക്സ്‌സി തൊഴിലാളികൾ, കർഷകർ ചെറുകിട കച്ചവടക്കാർ എന്നിവർക്കുള്ള വായ്പ്പകളും വിതരണം ചെയ്തു വരുന്നു .
1997 മുതൽ ഇടനാട് ബാങ്കിൻ്റെ വലവൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രഭാത സായാഹ്ന ശാഖ അത്യാധുനിക രീതിയിൽ നവീകരിച്ച പാത്തിയാങ്കൽ ബിൽഡിംഗിൽ 8 മണിക്കൂർ സേവനത്തോടെ (9 am – 5 pm)യും സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ 12 മണിക്കൂർ സേവനത്തോടെ (8 am – 8 pm) യുമാന് പ്രവർത്തിക്കുന്നത് .സംസ്ഥാനത്തെ ഏതൊരു ബാങ്കിനെയും വെല്ലുന്ന സജ്ജീകരണങ്ങളാണ് ഇടനാട് ബാങ്കിൽ സെക്രട്ടറി കൃഷ്ണചന്ദ്രൻ ആർ നായരുടെയും ,പ്രസിഡണ്ട് സുനിൽ എൻ മെഴുക്കുന്നേലിന്റെയും ഭരണ സമിതിയുടെയും നേതൃത്വത്തിൽ നടത്തി വരുന്നത് .മറ്റെല്ലാ ബാങ്കുകളിലും മുന്നോട്ടുള്ള പ്രവർത്തനത്തിൽ ആശങ്കപ്പെട്ടപ്പോൾ ഇടനാട് ബാങ്കിൽ അങ്ങനെയൊരു ആശങ്കയിലായിരുന്നു .ജനങ്ങൾ ഈ ബാങ്കിനെ ഏറ്റെടുത്തതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ബാങ്കിന്റെ വളർച്ചയെന്നു ബാങ്ക് ഭരണ സമിതിയംഗം ബിജു പട്ടേട്ട് അഭിപ്രായപ്പെട്ടു .