Kerala

കൃഷി ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തി, കത്തോലിക്ക കോൺഗ്രസ്

Posted on

 

തീക്കോയി : സമൂഹത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തി കൃഷിയാണെന്നും കൃഷിയില്ലാതെ ഒരു സമൂഹത്തിനും നിലനിൽപ്പില്ലെന്നും കത്തോലിക്ക കോൺഗ്രസ്. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി നടത്തുന്ന പന്ത്രണ്ടാമത് അടുക്കളത്തോട്ട മത്സരത്തിന്റെ കിഴക്കൻ മേഖല വിത്ത് വിതരണവും കാർഷിക സെമിനാറും തീക്കോയി സെ. മേരീസ് ഫൊറോന പള്ളിയിൽ വച്ച് നടന്നു.

കേരളത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന കാർഷിക മത്സരമാണ് പാലാ രൂപതയുടെ അടുക്കളത്തോട്ട മത്സരം. രൂപതയുടെ വിവിധ ഇടവകകളിലായി പതിനായിരത്തോളം കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. തീക്കോയി , അരുവിത്തറ, പൂഞ്ഞാർ, കൂട്ടിക്കൽ, ഫൊറോനകളാണ് കിഴക്കൻ മേഖലയിലുള്ളത്. രൂപത വൈസ് പ്രസിഡൻറ് പയസ് കവളoമാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തീക്കോയി ഫൊറോന വികാരി വെ. റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.

രൂപതാ ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രഭാഷണം നടത്തി. കർഷക വേദി ചെയർമാൻ ടോമി കണ്ണീറ്റു മ്യാലിൽ സെമിനാർ നയിച്ചു. രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ബെന്നി കിണറ്റുകര, ജോ സെബാസ്റ്റ്യൻ,സാബു പൂണ്ടികുളം, ക്ലിൻറ് അരിപ്ലക്കൽ, സാബു പ്ലാത്തോട്ടം, ടോമിച്ചൻ പഴയമഠം, ജോഷി പള്ളിപ്പറമ്പിൽ, സാൻ്റോ പുല്ലാട്ട് ജോജോ പുന്നപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version