Crime

പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിടിച്ചു.തുടർന്ന് ബൈക്കും കൂട്ടിയിടിച്ചു;ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Posted on

പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിടിച്ചു.തുടർന്ന് ബൈക്കും കൂട്ടിയിടിച്ചു;ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.ഉച്ച കഴിഞ്ഞു മൂന്നോടെയാണ് അപകടമുണ്ടായത്.നെടുമ്പാശേരി പോയിട്ട് വന്ന കാറും ;അരുവിത്തുറ (കളപ്പുരയ്ക്കൽ പറമ്പിൽ)നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.കൂട്ടിയിടിയെ തുടർന്ന് അതിലെ വന്ന ബൈക്ക് യാത്രികൻ കാറിൽ വന്നിടിച്ചു ഗുരുതര പരിക്കേറ്റു .നാട്ടുകാർ അദ്ദേഹത്തെ മരിയൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു .

കാറിലുള്ളവർക്ക്  നിസാര പരിക്കുകൾ ഉള്ളൂ.കാറിൽ എയർബാഗ് സംവിധാനം ഉള്ളതിനാൽ പരിക്കുകൾ ഗുരുതരമല്ല .എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു,ഇവരെ പിന്നീട് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .

ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാവുന്നത് വഴിയുടെ വീതി കുറവുകൊണ്ടാണെന്നും നിരന്തരമായി അധികാരികളോട് പരാതിപ്പെട്ടിട്ടും വീതി കൂട്ടുവാനുള്ള നടപടികൾ സ്വീകരിക്കാതെ നീട്ടികൊണ്ടു പോവുകയാണെന്നും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനിയമ്മ ജോസ് തടത്തിൽ ;പൊതു പ്രവർത്തകനായ ജോയി പുളിക്കക്കുന്നേൽ എന്നിവർ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version