Kerala

2047 ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി

Posted on

2047 ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ 140 കോടി ജനങ്ങളും ഇതിനായി പ്രയത്നിക്കണമെന്ന് മോദി പറഞ്ഞു.

ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങളാണ് രാജ്യം കാണേണ്ടത്. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ എല്ലാ വിഭാഗങ്ങളും പരിശ്രമിച്ചു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മോദി പറഞ്ഞു.25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്തിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി കുതിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണകാലത്തെ നേട്ടങ്ങളും പ്രധാനമന്ത്രി പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു. പ്രതിരോധ മേഖലയിലും ഇന്ത്യ വലിയ വളർച്ച കൈവരിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ പ്രതിരോധ ഉൽപ്പാദനം കുതിച്ചുയർന്നു. ഇലക്ട്രോണിക്സ് മൊബൈൽ ഫോൺ നിർമാണം, റെയിൽവേ കോച്ചുകളുടെ നിർമാണം തുടങ്ങിയ മേഖലകളിലും വൻ മുന്നേറ്റമുണ്ടായി.ഡിജിറ്റൽ മേഖലയിലും ഇന്ത്യ സ്വന്തം മുദ്ര പതിപ്പിച്ചു. ഡിജിറ്റൽ ഇടപാടുകളിൽ വലിയ വളർച്ചയുണ്ടായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ തടയാൻ ആർക്കും സാധിക്കില്ലെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version