Kottayam
മായ രാഹുൽ പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥി; വിമത കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പ്രഖ്യാപിച്ചു
പാലാ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായ രാഹുലിനെ പിന്തുണയ്ക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാർ തീരുമാനിച്ചു. ഇന്നലെ ചേർന്ന വിമത കൗൺസിലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
യോഗതീരുമാനം വിമത കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിനിധിയായി ടോണി തൈപ്പറമ്പിൽ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലുപ്പടവനെ അറിയിച്ചു. അതോടൊപ്പം യുഡിഎഫ് കൗൺസിലന്മാരുടെയും പിന്തുണയും തേടാൻ തീരുമാനിച്ചു
കഴിവും പ്രാപ്തിയുമുള്ള മായ രാഹുലിന്റെ നേതൃത്വത്തിൽ പാലാ നഗരസഭയിൽ കൂടുതൽ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും കൈവരിക്കാനാകുമെന്ന് വിമത കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
പാലാ നഗരസഭയുടെ പുതിയ ഭരണസമിതിക്ക് ജനങ്ങളുടെ പൂർണ പിന്തുണയും സഹകരണവും ലഭിക്കുമെന്നും, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ജനകീയമായും ശക്തമായും ഇടപെടുന്ന ഭരണരീതിയായിരിക്കും സ്വീകരിക്കുകയെന്നും കൗൺസിലർമാർ ഐകകണ്ഠ്യേന അറിയിച്ചു