Kerala

ഞങ്ങടെ ട്രയിനിൽ വന്ന് ഞങ്ങൾക്കെതിരെ സമരം ചെയ്യുന്നോ ;അത്രയും തമാശ് വേണ്ടാട്ടോ :സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റെയിവേ റദ്ദാക്കി

Posted on

സിപിഐ ബുക്ക് ചെയ്‌ത പ്രത്യേക ട്രെയിൻ റദ്ദാക്കി. സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്‌ഥാനങ്ങളിലും സമാനമായ അവസ്ഥയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രവർത്തകരെ എത്തിക്കാൻ വേണ്ടിയാണ് 22 ബോഗികൾ ഉള്ള ട്രെയിൻ ബുക്ക് ചെയ്തിരുന്നത്. ബാക്കി പണം സ്വരൂപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് 10 ലക്ഷം രൂപ ഐആർസിടിസിയുടെ ഏജൻസിയിൽനിന്നു പാർട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു തിരിച്ചെത്തിയതെന്നു ബിനോയ് വിശ്വം പറഞ്ഞു. ട്രെയിനിന്റെ സ്റ്റോപ്പുകൾ എവിടെയൊക്കെയാണ് എന്നതുൾപ്പെടെ വിവിധ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേയുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.

എന്നാൽ മൂന്നു ദിവസമായി ആരും വിളിച്ചാൽ ഫോണെടുക്കാത്ത സ്ഥിതിയായി. 10 ലക്ഷം തിരിച്ചു നൽകിയതല്ലാതെ ട്രെയിൻ റദ്ദാക്കിയതിന്റെ കാരണം ഉൾപ്പെടെ ഒന്നും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്രവിരുദ്ധ സമരം പൊളിക്കാനുള്ള നീക്കമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതുകൊണ്ടൊന്നും സിപിഐ പിന്നോട്ടില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും സിപിഐ പ്രവർത്തകർ ഡൽഹിയിൽ എത്തുമെന്നും ബിനോയ് വിശ്വം അറിയിച്ചു. റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകിട്ട് എല്ലാ ജില്ലകളിലെയും പ്രധാനപ്പെട്ട ‌സ്റ്റേഷനുകളിലേക്ക് പ്രവർത്തകർ മാർച്ച് നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version