Kerala
കെ എസ് ആർ ടി സി വെള്ളറട ഡിപ്പോ ഇപ്പ പൂട്ടും :കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 6 പേർക്ക് വകുപ്പ് തല നടപടി
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല നടപടി.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയതിനും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ചത് മുതൽ ഒരു സംഘം കെ എസ് ആർ ടി സി ജീവനക്കാർ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ വിവരം സർക്കാരിന് ലഭിച്ചിരുന്നു .പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്രയുടെ സീറോ കാർഡ് നൽകി പണം വെട്ടിച്ച കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .