Kerala

സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു.

അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് തള്ളിക്കളയുന്നില്ല .40 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടഫവാൻ സാധ്യതയുണ്ട് .മൽസ്യ തൊഴിലാളികൾക്ക് പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ് ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version