Kerala

എൻ എസ് എസ് സെക്രട്ടറിക്കെതിരെയുള്ള കെ ബി ഗണേഷ് കുമാറിന്റെ അവഹേളനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിമീനച്ചിൽ എൻ എസ് എസ് യൂണിയൻ 

Posted on

 

പാലാ :മീനച്ചിൽ താലൂക്ക് NSS യൂണിയന്റെ 12/ 8/26-ൽ കൂടിയ അടിയന്തര കമ്മറ്റി യോഗം ബഹു: യൂണിയൻ ചെയർമാൻ  മനോജ് ബി നായർ – അവർകളുടെ അദ്ധ്യക്ഷതയിൽ കൂടി യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ എൻ സുരേഷ് കുമാർ സ്വാഗതം അർപ്പിച്ച് സംസാരിച്ചു തുടർന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ബഹു യൂണിയൻ ചെയർമാൻ  മനോജ് ബി നായർ ആരാദ്ധ്യനായ NSS ജനറൽ സെക്രട്ടറി  ജി സുകുമാരൻ നായർ അവർകൾക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളിലും അവഹേളനത്തിനുമെതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തി .

നിരന്തരം നായർ സർവീസ് സൊസൈറ്റി അംഗങ്ങളെയും പ്രത്യേകിച്ച് ജനറൽ സെക്രട്ടറിയെയും , അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെയും പത്രമാധ്യമങ്ങിലൂടെയും നവമാധ്യമങ്ങളിലൂടെയും കെ ബി ഗണേഷ് കുമാർ നടത്തുന്ന പ്രസ്താവനകൾ സാമാന്യ മര്യാദയുടെ എല്ലാ അതിരുകൾ ലംഘിക്കുന്നതാണന്നും ഇത് ഇനിയും അനുവദിക്കാൻ പാടില്ലെന്നും തികച്ചും അഴിമതിയുടെ പേരിൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള ജല്പനം  ആണ് ഇതെന്നും യോഗം വിലയിരുത്തി. ഇത് ഇനിയും ആവർത്തിച്ചാൽ മീനച്ചിൽ NSS യൂണിയൻ കൈയ്യും കെട്ടി ഇരിക്കില്ലെന്നും കരയോഗങ്ങളെ സംഘടിപ്പിച്ച്കൊണ്ട് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം തീരുമാനിച്ചു .

ബഹു NSS ജനറൽ സെക്രട്ടറിക്ക് യോഗം സമ്പൂർണ്ണ പിന്തുണ അറിയിച്ചു ഇത് സംബന്ധിച്ച പ്രമേയം  സതീഷ് കല്ലക്കുളം അവതരിപ്പിച്ചു  എൻ ഗിരീഷ് കുമാർ പ്രമേയത്തെ പിൻതാങ്ങി  പി രാധാകൃഷ്ണൻ , വിശ്വനാഥൻ നായർ എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു . യൂണിയൻ ഇൻസ്പെക്ടർ  കെ എ അഖിൽ കുമാർ കൃതഞ്ജത അറിയിച്ചു സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version