Kottayam

ഈരാറ്റുപേട്ടയിൽ തീവ്രവാദ കേസുകളില്ല. രണ്ട് മതസ്പർധ കേസുകൾ മാത്രം വീണ്ടും വിവരാവകാശ രേഖ

Posted on

 

ഈരാറ്റുപേട്ട. 2022 ജനുവരി മുതൽ 2026 ഏപ്രിൽ വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഒരു തീ വ്രവാദ കേസും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നും ഈ കാലയളവിൽ രണ്ട് മതസപർധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അതു കൂടാതെ ഈ സമയത്ത് 28 ക്രമസമാധാന കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊന്തനാൽ ഷെരീഫിന് ലഭിച്ച വിവരാകാശ രേഖയിൽ പറയുന്നു.
എന്നാൽ വിവരാവകാശ രേഖയിൽ പറയുന്ന മത സ്പർധ കേസുകളിൽ ഒന്ന് യൂറ്റ്യൂബറായ മാത്യൂ സാമൂവലിനെതിരെയുള്ള കേസും മറ്റൊന്ന് പി.സി ജോർജിനെതിരെയുള്ള കേസുമാണ്.

2023 മെയ് 6 ന് ഷെരീഫിന് ലഭിച്ച രേഖയിൽ 2017 മുതൽ 2022 വരെ ഒരു തീവ്രവാദ കേസും ഒരു മതസ്പർധ കേസും രജിസ്റ്റർ ചെയ്തിട്ടില്ലാ. 50 ക്രമസമാധാന കേസാണ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വിവരാവകാശ രേഖ പറയുന്നു.

ഈരാറ്റുപേട്ട ക്കെതിരെ വ്യാജ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ജനകീയ വികസന ഫോറം കൊടുത്ത പരാതിയിൽ തെളിവില്ലായെന്ന് പറഞ്ഞ് ആഭ്യന്തര വകുപ്പ് ഫോറത്തിൻ്റെ പരാതി തള്ളുകയാണ് ചെയ്തത്. കോട്ടയം എസ്.പിയുടെ റിപ്പോർട്ട് കാരണം ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ്റെ നടപടിക്രമങ്ങൾ രണ്ട് വർഷം വൈകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version