Kerala

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കോട്ടയം ജില്ലാ കൗൺസിൽ യോഗവും പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും രാമപുരം UMC ഭവനിൽ വച്ച് നടന്നു

Posted on

 

പാലാ :യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കോട്ടയം ജില്ലാ കൗൺസിൽ യോഗവും പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും രാമപുരം UMC ഭവനിൽ വച്ച് നടന്നു. UMC യുടെ ജില്ലാ പ്രസിഡന്റ് ശ്രീ. വി. സി. പ്രിൻസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ശ്രീ. നിജാം ബക്ഷി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. വി. എ. ജോസ് ഉഴുന്നാലിൽ, സംസ്ഥാന സെക്രട്ടറി ശ്രീ. ടോമി കുറ്റിയാങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. തങ്കച്ചൻ പുളിയാർമറ്റം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ മഴയും ഉരുൾപൊട്ടലും മൂലം നാശനഷ്ടങ്ങൾ ഉണ്ടായ വ്യാപരികൾക്കുള്ള ധനസഹായം എത്രയും വേഗം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വികരിക്കുവാൻ ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുവാൻ യോഗം തീരുമാനമെടുത്തു.വരണാധികാരിയായിരുന്ന സംസ്ഥാന ട്രഷറർ ശ്രീ. നിജാം ബക്ഷിയുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ താഴെപ്പറയുന്നവരെ 2026-2028 വർഷത്തേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്
ശ്രീ. പ്രിൻസ് വി. സി.
ജനറൽ സെക്രട്ടറി
ശ്രീ. ജയ്സൺ മേച്ചേരിൽ
ട്രഷറർ
ശ്രീ. സജി തോമസ്

എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ജില്ലാ വൈസ് പ്രസിഡന്റുമാർ
1. ജോസ് ജോൺ കീലത്ത്
2. അയ്യപ്പൻ ഐശ്വര്യ
3. ജോസ് കെ. എം.
4. റോജൻ ജോർജ്ജ്
5. ബെന്നി മൈലാടൂർ
6. റോയി പാലാ ബേക്കേഴ്സ്

ജില്ലാ സെക്രട്ടറിമാർ
1. ബേബി ആൻഡ്രൂസ്
2. ബാബു നെടുമുടി
3. റെജി എം. ഇട്ടിയവിര
4. ജോമി സന്ധ്യ ബേക്കേഴ്സ്
5. ബെന്നി ജോർജ്ജ്
6. ജോമോൻ ഓടയ്ക്കൽ
7. ബിനിൽ ചെറിയാൻ

മറ്റു ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ

1. വി എ ജോസ് ഉഴുന്നാലിൽ
2. ടോമി കുറ്റിയാങ്കൽ
3. തങ്കച്ചൻ പുളിയാർമറ്റം
4. സിബി കുന്നേൽ
5. ബിനോയി ഊടുപുഴ
6. ജോഷി ജോസഫ്
7. വിജയൻ വീനസ്
8. മുരളീധരൻ നായർ
9. നോബിൾ കോട്ടിരി
10. ജോമോൻ പുളിക്കപ്പടവിൽ
11. പീറ്റർ മുണ്ടക്കൽ
12. അജയ് പള്ളിക്കത്തോട്
13. ഉണ്ണി ആരോമ

എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version