Kerala

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

Posted on

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിൽ ഒൻപത് സ്കൂളുകൾക്ക് അധിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താം.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചേതൻകുമാർ മീണ നാളെ ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിൽ 99 ക്യാമ്പുകൾ പ്രവർത്തിക്കുന്നു .പുരുഷന്മാർ :3651, സ്ത്രികൾ : 4180, കുട്ടികൾ :1247, ആകെ : 9078.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version