Kerala

സിപിഐ നേതാവ് എം എൻ ഗോവിന്ദൻ നായർ മുൻകൈ എടുത്താണ് 1970 ൽ പുതുപ്പള്ളി സീറ്റ് കോൺഗ്രസിന് ഉമ്മൻചാണ്ടിക്കായി വിട്ട് കൊടുത്തത്

Posted on

പാലാ :സിപിഐ നേതാവ് എം എൻ ഗോവിന്ദൻ നായർ മുൻകൈ എടുത്താണ് 1970 ൽ പുതുപ്പള്ളി സീറ്റ് കോൺഗ്രസിന് ഉമ്മൻചാണ്ടിക്കായി വിട്ട് കൊടുത്തത്.നിലവിൽ സിപിഐ മത്സരിച്ചിരുന്നു സീറ്റാണ് പുതുപ്പള്ളി സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസ് ഉമ്മൻ‌ചാണ്ടി എന്ന ചെറുപ്പക്കാരന് വേണ്ടി സീറ്റ് വിട്ട് നൽകാമോ എന്ന് അഭ്യർത്ഥിച്ചപ്പോൾ എം എൻ ആണ് പുതുപ്പള്ളി സീറ്റ് ചെറുപ്പക്കാരനായ ഉമ്മൻചാണ്ടിക്കായി വിട്ട് കൊടുത്തത്‌.പാലായിൽ സിപിഐ യുടെ മുൻകാല നേതാക്കളായ എ ഒ  ഡേവിഡ് ;അഡ്വ വി ടി തോമസ് അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി മുല്ലക്കര രത്നാകരൻ.

മറ്റുള്ളവർക്ക് തന്നെ തന്നെ സമർപ്പിക്കലാണല്ലോ പ്രാണൻ നൽകാം എന്ന് പറയുന്നത് ,മറ്റുള്ളവർക്കായി പ്രാണൻ നൽകാൻ തയ്യാറായവരായിരുന്നു മാർക്‌സും ;എൻഗേൽസും ;ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും .എന്നാൽ ആദർശത്തിന്റെ മൂല്യങ്ങളുടെ ആ തീ കനൽ ചാരം മൂടുവാൻ തുടങ്ങി കമ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ .എ കെ ജി കൊല്ലത്ത് വന്നപ്പോൾ ഊണിനു രണ്ടണയായിരുന്നു ചാർജ്.ഊണിനു  കെ സി ജോർജിനെ കാണാതിരുന്നപ്പോൾ എ കെ ജി അന്വേഷിച്ചു.അപ്പോൾ കൂടെയുണ്ടായിരുന്നവർ പറഞ്ഞു അടുത്തെവിടെയോ ഒരു ‘അമ്മ ഒരണയ്ക്കു ഊണ് കൊടുക്കുന്നുണ്ട് അതന്വേഷിക്കാൻ പോയതാണ് കെ സി ജോർജ് .ഊണ് കഴിക്കാതെയാണ് കെ സി അന്ന് ഒരണ ഊണ് തപ്പി പോയത് .പിൽക്കാലത്ത് 1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഊണ് അന്വേഷിച്ചു പോയ കെ സി ജോർജിനെ തന്നെ ഭക്ഷ്യ മന്ത്രിയാക്കിയത്  .വിശപ്പിന്റെ വിളി അറിഞ്ഞവനല്ലേ ഭക്ഷ്യ മന്ത്രിയാകാൻ യോഗ്യതയുള്ളൂ എന്നാണ് എ കെ ജി അന്ന് പറഞ്ഞത് .

അന്ന് കമ്യൂണിസ്റ്റ് പാർട്ടിക്ക് മെമ്പർമാർ കുറവുള്ള സ്ഥലങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു .എന്നാൽ ഇന്ന് മെമ്പർഷിപ്പിൽ വൻ പുരോഗതി കൈവരിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി പലയിടത്തും തോൽക്കുന്നു  .ഇന്നത്തെ പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും മെമ്പർഷിപ്പ് നോക്കിയാൽ തമിഴ്‌നാട്ടിൽ വരെ ഭരണം കിട്ടാൻ സാധ്യതയുണ്ട് .പ്രതിഭ ഇന്ന് കമ്പോള വൽക്കരിച്ചിരിക്കുന്നു.പ്രതിഭകളെയെല്ലാം കേന്ദ്രം ഭരിക്കുന്ന കക്ഷി പണസ്വാധീനത്താൽ തങ്ങളുടേതായ മാറ്റുന്നു .

പ്രകൃതിയോട് മുനഷ്യൻ കാണിച്ച നീതികേടുകളോട് പ്രകൃതി പ്രതികാരം ചെയ്യുന്നതാണ് ഉരുൾ പൊട്ടലും ;വെള്ളപ്പൊക്കവും .ഇന്ന് ഓണ നിലാവ് ഉണ്ടോ ഇല്ല പ്രകൃതി അതൊക്കെ നിഷേധിച്ചിരിക്കുന്നു .യൂറോപ്പ് എൽനിനോ പ്രതിഭാസം മൂലം കത്തിയെരിയുമെന്നാണ് കാലാവസ്ഥക്കാർ പറയുന്നത് .ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വെള്ളപ്പൊക്കമുണ്ടാവുമെന്നും അവർ പറഞ്ഞു കഴിഞ്ഞു.കേരളത്തിൽ വെള്ളപ്പൊക്കം നിത്യസംഭവമായി മാറും ,വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ പരിചയമുള്ള ജീവനക്കാരെ മാറ്റി പുതിയ ഭരണക്കാർ രാഷ്ട്രീയം കളിച്ചപ്പോൾ ജനങ്ങൾക്ക്‌ ദുരിതം മാത്രമായി ,ഭരണക്കാർക്കു ആശ്വാസവും.മൂല്യങ്ങൾ ഉയർത്തി പിടിച്ച നേതാക്കളായിരുന്നു എ ഒ  ഡേവിഡും ,അഡ്വ വി ടി തോമസുമെന്നു മുല്ലക്കര കൂട്ടിച്ചേർത്തു .

ബിരുദ ധാരിയായ എ ഒ  ഡേവിഡ്ന്  ഭരണം ലഭിച്ചപ്പോൾ  സർക്കാർ ജോലി ലഭിക്കുമായിരുന്നിട്ടും അത് വേണ്ടെന്നു വച്ച ആദർശ ശാലിയായിരുന്നു അദ്ദേഹമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി  പി കെ  ഷാജകുമാർ അഭിപ്രായപ്പെട്ടു .തന്റെ മൃതദേഹം പാലായിലെ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്ന് വീട്ടുകാരെ സമ്മതിപ്പിച്ച ആദർശ ശാലിയായിരുന്നു അഡ്വ വി ടി തോമസ് എന്ന്  സിപി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം  ബാബു കെ ജോർജ് അഭിപ്രായപ്പെട്ടു .ബാബു.കെ ജോർജ് . സി .കെ ശശിധരൻ .വി.കെ സന്തോഷ് കുമാർ എം.ജി ശേഖരൻ , അഡ്വ തോമസ് വി.ടി , പി .എസ് സുനിൽ , അഡ്വ സണ്ണി ഡേവിഡ് , അഡ്വ പി.ആർ തങ്കച്ചൻ , ഷമ്മത് ലത്തീഫ് , മിനി ,എംജി സജി ,ബിജു ടി വി ,പയസ് രാമപുരം.എന്നിവർ പ്രസംഗിച്ചു .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version