Kerala

ടൗൺ ബസ്സ്റ്റാന്റിൽ ബസ്സിൽ കയറാൻ ;ഓടല്ലേ ചേട്ടാ ഓടയിൽ വീഴും

Posted on

പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ്കളിൽ നിന്നും യാത്രക്കാർ അപകടകരമായ അവസ്ഥയിൽ വേണം ബസിൽ കയറുവാനും ഇറങ്ങുവാനും. വൈക്കം എറണാകുളം പോകുവാൻ കാത്തുനിൽക്കുന്ന വെയിറ്റിംഗ് ഷെഡ്ഡിൽ നിന്നും മറ്റ് ദിശയിലേക്ക് നോക്കി ബസ്സിൽ കയറുവാൻ മുന്നോട്ട് നടക്കുമ്പോൾ ഓടയിലേക്ക് വീഴുന്ന അവസ്ഥയാണ് സ്ലാബ് ഇല്ലാതെകിടക്കുകയാണ്.

കോട്ടയം ഭാഗത്തേക്ക് പോകുന്നവർ കാത്തു നിൽക്കുന്ന വെയിറ്റിംഗ് ഷെഡ് തറ നിരപ്പിൽ നിന്നും മൂന്നടിയോളം ഉയർന്നു നിൽക്കുകയാണ്. ബസ് വരുമ്പോൾ പെട്ടെന്ന് ചാടി ഇറങ്ങി ഒന്നര അടിയോളം ഉയർന്ന നിൽക്കുന്ന റോഡിന്റെ അരികിൽ തട്ടി ബസ്സിൽ കയറണ്ട അവസ്ഥയാണ് വികലാംഗരും, കുഞ്ഞുങ്ങളുമായുള്ള സ്ത്രീകൾക്കും വളരെയേറെ ബുദ്ധിമുട്ടുകളും,അപകടങ്ങളും,ഉണ്ടാക്കുന്ന അവസ്ഥയാണ്.

പരിക്കേൽക്കുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട് യാത്രക്കാർക്ക് സുരക്ഷിതത്വം നൽകുന്നതിന് ളാലം തോടിന്റെ അരികിലുള്ള വെയിറ്റിംഗ് ഷെഡിന്റെ മുൻവശത്ത് നീളത്തിൽ നടകളും, ഓടയുടെ ഭാഗത്ത്സ്ലാബ് തീർക്കുന്നതിനും ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version