Kottayam

കോട്ടയം നാഗമ്പടത്ത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ: 1.650 കിലോ കഞ്ചാവുമായി രാജസ്ഥാൻ ജയ്പൂർ സ്വദേശി പിടിയിൽ

Posted on

 

കോട്ടയം : നാഗമ്പടത്ത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ. 1.650 കിലോ കഞ്ചാവുമായി രാജസ്ഥാൻ ജയ്പൂർ സ്വദേശി പിടിയിൽ. രാജസ്ഥാൻ ജയ്പൂർ മക്സുദ് ഖാനെ(47) യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണത്തിന് മുന്നോടിയായി എക്സൈസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയശേഷം നാഗമ്പടം ഭാഗത്തേക്ക് കാൽനടയായി വരികയായിരുന്നു ഇതര സംസ്ഥാന തൊഴിലാളി.

ഈ സമയത്ത് എക്സൈസ് സംഘം വാഹന പരിശോധനയും സംശയമുള്ള കാൽനട യാത്രക്കാരെ പരിശോധിക്കുകയും ആയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാന തൊഴിലാളിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാർ ബി.ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പി എസ് ശ്യാംകുമാർ , പ്രസീദ് പി പി , സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി എ.യേശുദാസ്, ദിബീഷ് കെ സി , വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ , സിവിൽ എക്‌സൈസ് ഓഫിസ് ഡ്രൈവർ വിബിൻ ജോയ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version