Kerala

സമരം ശക്തമാക്കാൻ LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട നിരാഹാരം ഇരിക്കാനാണ് തീരുമാനം

Posted on

സമരം ശക്തമാക്കാൻ LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. ഇന്നുമുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട നിരാഹാരം ഇരിക്കാനാണ് തീരുമാനം. അനിശ്ചിതകാല സമരം ഒരുമാസം പിന്നിടുമ്പോഴാണ് സമരം മറ്റൊരു ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ് വളർമതി കഴിഞ്ഞ 9 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. ആരോഗ്യസ്ഥിതി വഷളായാൽ ഉദ്യോഗാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. ഏഴുതവണ സർക്കാർ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സർക്കാർ മുന്നോട്ടു വെച്ച നിർദേശം. എന്നാൽ ഇത് അം​ഗീകരിക്കാൻ പ്രതിഷേധക്കാർ തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version