Kerala

പാട്ടും ഡാൻസുമായി സ്‌കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ എത്തിപ്പോൾ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം

Posted on

കോട്ടയം: പാട്ടും ഡാൻസുമായി സ്‌കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾ എത്തിപ്പോൾ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കും സന്തോഷം. പിന്നെ കണ്ടത് മണിക്കൂറുകൾ നീണ്ട ആഘോഷം. കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളിലാണ് ഇന്ന് (ഓഗസ്റ്റ് 5) ഉച്ചമുതൽ ലിറ്റിൽ കൈറ്റ്സിന്റെ അഭിമുഖ്യത്തിൽ കൂട്ടികൾക്കായി വിനോദ പരിപാടികൾ ഒരുക്കിയത്.

സ്‌കൂൾ ഹോസ്റ്റലിലെ കുട്ടികളും ജൂണിയർ റെഡ്ക്രോസ് വോളണ്ടിയർമാരും ഗൈഡ് വിഭാഗത്തിലെ വിദ്യാർഥിനികളും സ്‌ക്രീനിലെ ഹിറ്റുപാട്ടുകൾക്കൊത്ത് ക്യാമ്പിലെ കൂട്ടികളുമായി ചേർന്ന് നൃത്തം ചെയ്തു. കുട്ടികൾക്കായി വീഡിയോ പ്രദർശനവും മറ്റു വിനോദ പരിപാടികളും സംഘടിപ്പിച്ചു.

മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ കുട്ടികളെ സന്ദർശിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എ.എസ്. ജെയ്ൻ, ലിറ്റിൽ കൈറ്റ് മാസ്റ്റർ പി.ഡി. ബിന്ദുമോൾ, സിസ്റ്റർ ഷെർലിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇവിടുത്തെ ക്യാമ്പിലുള്ള 324 പേരിൽ 62 കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version