Kerala

“പ്രതിസന്ധിയിൽ ഒറ്റക്കെട്ടായി പാലാ; എല്ലാവർക്കും നന്ദി പറഞ്ഞ് ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ”

Posted on

പാലാ: ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രതിസന്ധി ഘട്ടത്തിൽ കർമ്മനിരതരായി ഒറ്റക്കെട്ടായി പ്രവർത്തിച്ച നഗരസഭാ കൗൺസിലർമാർക്കും ജീവനക്കാർക്കും വിവിധ സർക്കാർ വകുപ്പുകൾക്കും സർവോപരി പാലായിലെ സന്നദ്ധ സംഘടനകൾക്കും ആക്ടിങ് ചെയർപേഴ്സൺ മായ രാഹുൽ നന്ദി രേഖപ്പെടുത്തി.

പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ലാവരും രാഷ്ട്രീയഭേദമന്യേ കൈകോർത്ത് പ്രവർത്തിച്ചതാണ് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ സഹായിച്ചതെന്ന് അവർ പറഞ്ഞു. നഗരസഭാ ജീവനക്കാരുടെയും ആരോഗ്യവിഭാഗം, അഗ്നിരക്ഷാസേന, പൊലീസ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയും ആത്മാർഥമായ സേവനവും വിവിധ സന്നദ്ധ സംഘടനകളുടെയും യുവജന കൂട്ടായ്മകളുടെയും നിസ്വാർത്ഥ പിന്തുണയും പ്രത്യേകം അഭിനന്ദനാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.

പാലായിലെ ജനങ്ങൾ കാട്ടിയ സഹകരണ മനോഭാവത്തിനും ഉത്തരവാദിത്തബോധത്തിനും പ്രത്യേകം നന്ദി അറിയിച്ച ആക്ടിങ് ചെയർപേഴ്സൺ, ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് ഏത് ദുരന്തത്തെയും അതിജീവിക്കാൻ സമൂഹത്തിന് ശക്തിപകരുന്നതെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version