Kerala

“വല്യപ്പൻ കെ.എം. മാണിയുടെ കാരുണ്യ പാതയിൽ പേരക്കുട്ടി കുഞ്ഞുമാണിയും; ദുരിതബാധിതർക്ക് സ്വന്തം ശമ്പളത്തിൽ നിന്ന് സഹായഹസ്തം”

Posted on

പാലാ :വല്യപ്പൻ കെ എം മാണി വെട്ടിത്തെളിച്ച കാരുണ്യ പാതയിൽ തന്നെയാണ് പേരക്കുട്ടി കുഞ്ഞുമാണിയും.വല്യപ്പൻ കെ എം മാണി കേരളത്തിന്റെ ധനകാര്യ നിയമ മന്ത്രി ആയിരുന്നപ്പോളാണ് കാരുണ്യ ലോട്ടറി ഏർപ്പെടുത്തി അതിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് രോഗികൾക്ക് ആശ്വാസമരുളിയത് .മാറാ വ്യാധികൾ പിടിപെട്ടവരെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോവുന്ന പ്രവണതയ്ക്ക് അറുതി വന്നതും കെ എം മാണിയുടെ കാരുണ്യ പദ്ധതി പിറവിയെടുത്ത ശേഷമായിരുന്നു .

വല്യപ്പൻ കേരളത്തിൽ തുടങ്ങി വച്ച കാരുണ്യ പദ്ധതിയിൽ നിന്നും ആവേശം കൊണ്ടാണ് ഇപ്പോൾ പേരക്കുട്ടി കുഞ്ഞുമാണിയും കാരുണ്യ പദ്ധതിയുടെ ചെറിയ പതിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് .പാലായെ സമസ്ത മേഖലയിലും തളർത്തി കളഞ്ഞ വെള്ളപ്പൊക്കം നിറഞ്ഞാടി ഭീതി പരത്തിയപ്പോൾ 10 ഓളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായി .പാലാ ഹയർ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കണമെന്നുള്ളത് കുഞ്ഞുമണിയുടെ ഒരു ആഗ്രഹമായിരുന്നു .ചെല്ലുമ്പോൾ കൈയും വീശി ചെല്ലാൻ ആവില്ലല്ലോ .

തന്റെ ജോലിയിൽ നിന്നും മിച്ചം പിടിച്ച കശുമായാണ് കുഞ്ഞുമായി പാലായിലെ ഷോപ്പിംഗ് മാളിൽ ചെന്നത് .പത്ത് കുടുംബത്തിനുള്ളത് കിറ്റുകളിലാക്കി  കുഞ്ഞുമാണിയും കൂട്ടുകാരും ദുരിതാശ്വാദ ക്യാമ്പിലെത്തി.സാധുക്കൾക്ക് കിറ്റ് വിതരണം നടത്തി .തന്റെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പണം സ്വരൂക്കൂട്ടിയാണ് വല്യപ്പന്റെ കാരുണ്യ പാതകളിലേക്കു കുഞ്ഞുമാണിയും പിച്ച വച്ചത്.ദുരിതാശ്വാസ ക്യാമ്പിലെ പതിതരുടെ കൃതാര്ഥത നിറഞ്ഞ ചിരിയാണ് കുഞ്ഞുമാണിക്കും മുന്നോട്ടുള്ള കാരുണ്യ പാതകളിൽ കുതിക്കാനുള്ള കരുത്തായി പരിണമിക്കുന്നത് .അതിനു അച്ചൻ ജോസ് കെ മാണിയുടെയും ,’അമ്മ നിഷ ജോസ് കെ മാണിയുടെയും വേണ്ടുവോളം പിന്തുണയുമുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version