Kerala
നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്.
പേരാമ്പ്രയിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ ഏറെ നേരം ഹരീഷിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.