Kerala
മൂന്നാനിയും മുങ്ങുന്നു :മുണ്ടുപാലവും മുങ്ങുന്നു :കൊട്ടാരമറ്റത്ത് വെള്ളം കയറി
പാലായിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി തുടങ്ങി.മൂന്നാനിയിൽ ഇപ്പോൾ നാലടി വെള്ളം റോട്ടിലുണ്ട് .കൊട്ടാരമറ്റത്തും വെള്ളം കയറിയിട്ടുണ്ട് എന്നാൽ ഗതാഗതം സ്തംഭിച്ചിട്ടില്ല .മുണ്ടുപാലത്ത് ഇന്നലെ രാത്രിയോടെ ഗതാഗതം ആരംഭിച്ചെങ്കിലും രാവിലെയോടെ ഗതാഗതവും സ്തംഭിച്ചു .
പാലാ വലിയ പാലത്തിൽ ചുവപ്പ് രേഖയിൽ 18 അടി കഴിഞ്ഞാൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറും.ഇപ്പോൾ 20 അടിയിലേക്ക് ഉയരുകയാണ് .ഇപ്പോൾ മൂന്നാനിയിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ട് .
മുണ്ടുപാലം പാത്തിക്കൽ വളവിൽ ഇന്നലെ തന്നെ രാത്രിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത് .ഇപ്പോൾ ഗതാഗതം മുടങ്ങുന്ന തരത്തിൽ വെള്ളം ഉയർന്നിട്ടുണ്ട് .പൊൻകുന്നം റോഡിൽ ഇതുവരെ ഗതാഗതം മുടങ്ങിയിട്ടില്ല .8.01 am.കഴിഞ്ഞ 24 മണിക്കൂറിൽ Average-100 mm (10 സെൻ്റിമീറ്റർ ) മഴ മീനച്ചിലാറിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ് തിട്ടുണ്ട്. അതിനാൽ കുറഞ്ഞത് നിലവിൽ ഉള്ളതിൽ നിന്ന് 3 – അടി വെള്ളം ഉയരാൻ ഇടയുണ്ട്.മറ്റക്കരയിൽ പന്നഗം തോട് പിന്നെയും കരകവിഞ്ഞു.താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി